Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അമിത ഭാരവും കയറ്റി കേരളത്തിലേക്ക് വന്ന ലോറികൾ പിടിച്ചു ഇങ്ങനെ ഒരു ചെക്ക് പോസ്റ്റ്! വിജിലൻസ് എത്തുമ്പോൾ ഡ്യൂട്ടിക്ക് ഒരാളുമില്ല


കാസര്‍കോട്: കാസർകോട് – പെര്‍ള അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. പാസില്ലാതെയും പെർമിറ്റ് ഇല്ലാതെയും അമിതഭാരം കയറ്റി വന്ന ലോറികള്‍കളില്‍ നിന്ന് ഒരു ലക്ഷം രൂപ പിഴ അടപ്പിച്ചു.

കേരള – കര്‍ണ്ണാടക അന്തര്‍ സംസ്ഥാന അതിര്‍ത്തിയില്‍ കാസര്‍ഗോഡ് ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പെര്‍ള ചെക്ക് പോസ്റ്റ് വഴി കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് അമിത ഭാരം കയറ്റി ലോറികളില്‍ ക്വാറി ഉല്‍പ്പന്നങ്ങള്‍ പാസും പെർമിറ്റുമില്ലാതെ കടത്തിക്കൊണ്ട് വരുന്നതായും ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ ലോറി ഡ്രൈവര്‍മാരില്‍ നിന്ന് കൈക്കൂലി കൈപ്പറ്റിയ ശേഷം വാഹനത്തിലെ ലോഡിന്‍റെ ഭാരവും രേഖകളും പരിശോധിക്കാതെ വാഹനം ചെക്ക് പോസ്റ്റ് വഴി കടത്തിവിടുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു.

ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള കാസര്‍ഗോഡ് ആര്‍ടി ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വാഹനങ്ങളില്‍ അമിതഭാരം കയറ്റിയിട്ടുണ്ടോയെന്നും രേഖകള്‍ കൃത്യമാണോയെന്നും പരിശോധന നടത്താതെ അതിര്‍ത്തി കടത്തി വിടുന്നത് മൂലം സംസ്ഥാന സര്‍ക്കാരിന് ടാക്‌സ്, പിഴ എന്നീ ഇനങ്ങളില്‍ ലഭിക്കേണ്ട തുകയില്‍ വന്‍ നഷ്ടം സംഭവിക്കുന്നതായും വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെര്‍ള അതിര്‍ത്തി ചെക്ക് പോസ്റ്റിൽ ഇന്നലെ വിജിലന്‍സ് ഒരു മിന്നല്‍ പരിശോധന നടത്തിയത്.

പെര്‍ള ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് മിന്നല്‍ പരിശോധനക്കായി എത്തിയ സമയം ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ആരും ജോലിയില്‍ ഹാജരായിട്ടുണ്ടായിരുന്നില്ല. തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ അമിത ഭാരം കയറ്റി ചെക്ക് പോസ്റ്റില്‍ നിര്‍ത്താതെ കടന്ന് പോയ രണ്ട് ലോറികള്‍ പിടിച്ചെടുക്കുകയും മോട്ടോര്‍ വാഹന വകുപ്പ് മുഖേനെ 51,500/- രൂപയും, ജിയോളജി വകുപ്പ് മുഖേന 54,320/- രൂപയും, ജി.എസ്.ടി വകുപ്പ് മുഖേനെ 6973/- രൂപയും ഉള്‍പ്പടെ ആകെ 1,12,793/- രൂപ പിഴ അടപ്പിക്കുകയും ചെയ്തു.

രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച മിന്നല്‍ പരിശോധന വൈകുന്നേരം 05.20 ന് അവസാനിച്ചു. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്‌സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അഭ്യര്‍ത്ഥിച്ചു.


Read Previous

ഇന്ത്യ-ചൈന ചർച്ചകളെ സ്വാഗതം ചെയ്യുന്നുവെന്നും തരൂർ കേന്ദ്രത്തിന്റേത് അത്യന്താപേക്ഷിതമായ നടപടി

Read Next

വിസി നിയമനം: മുഖ്യമന്ത്രിക്കു ‘റോള്‍’ വേണ്ട, ഉത്തരവില്‍ ഭേദഗതി തേടി ഗവര്‍ണര്‍ സുപ്രീം കോടതിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »