പുതു ചരിത്രം എഴുതി പുതുപ്പള്ളി, ചാണ്ടി ഉമ്മന് ചരിത്ര വിജയം, ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമി മകന്‍ തന്നെ ചാണ്ടി രണ്ടാമൻ ; ജയ്ക്കിന് ഹാട്രിക് തോൽവി, അച്ഛനോടും മകനോടും തോറ്റൂ, മണർകാടും ചാണ്ടി ഉമ്മന്റെ ‘ഇടിമുഴക്കം’; ജെയ്ക്കിനെ കൈവിട്ട് സ്വന്തം നാടും


തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമി മകന്‍ തന്നെ. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയുടെ ചരിത്രം തിരുത്തി കുറിച്ചു. 50 വര്‍ഷം മണ്ഡലം കൂടെ കൊണ്ടുനടന്ന ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് തിരുത്തി എന്ന പ്രത്യേകതയുമുണ്ട്. 2011 തെരഞ്ഞെ ടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുജ സൂസന്‍ ജോര്‍ജിനെതിരെ ഉമ്മന്‍ ചാണ്ടിയ നേടിയ 33,255 വോട്ടുകളുടെ ഭൂരിപക്ഷമാണ് മകന്‍ തിരുത്തി കുറിച്ചത്.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ചാണ്ടി ഉമ്മന്റെ കുതിപ്പാണ് കണ്ടത്. ആദ്യ റൗണ്ടില്‍ അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണിയത്. പഞ്ചായത്തിലെ ഒന്നുമുതല്‍ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ എണ്ണിയപ്പോള്‍ തന്നെ 2816ന്റെ ലീഡാണ് ചാണ്ടി ഉമ്മന്‍ ഉയര്‍ത്തിയത്. ആദ്യ രണ്ടു റൗണ്ടുകളിലായി അയര്‍ക്കുന്നം പഞ്ചായത്തിലെ മുഴുവന്‍ ബൂത്തുകളിലെയും വോട്ടുകള്‍ എണ്ണിയപ്പോള്‍ 5487 വോട്ടുകളുടെ മുന്നേറ്റമാണ് ചാണ്ടി ഉമ്മന്‍ കാഴ്ചവെച്ചത്. 2021ല്‍ അയര്‍ക്കുന്നത് യുഡിഎഫിന് 1436 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച സ്ഥാനത്താണ് ഇത്തവണ നാലിരട്ടി വോട്ടുകള്‍ ചാണ്ടി ഉമ്മന് ലഭിച്ചത്.

കഴിഞ്ഞ തവണ ജെയ്ക് സി തോമസ് ഭൂരിപക്ഷം നേടിയ ഒരേ ഒരു പഞ്ചായത്തായ മണര്‍കാടും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കാലിടറി. ഇവിടെയും ചാണ്ടി ഉമ്മന്‍ ജൈത്രയാത്ര നടത്തുന്നതാണ് കണ്ടത്. ഇതിന് പുറമേ അകലക്കുന്നം, കൂരോപ്പട, പാമ്പാടി, പുതുപ്പള്ളി, മീനടം പ്രദേശങ്ങളിലെ ഭൂരിപക്ഷം വോട്ടുകളും ചാണ്ടി ഉമ്മന്റെ പെട്ടിയില്‍ വീണു. 


Read Previous

അ​ന്താ​രാ​ഷ്ട്ര സാ​ക്ഷ​ര​ത ദി​നം ഇ​ന്ന്​; അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ നി​ര​ക്ഷ​ര​ത മു​ക്ത​മാ​ക്കും

Read Next

ചാണ്ടിയുടേത് അതിശയകരമായ വിജയം, ഉമ്മന്‍ ചാണ്ടിയോട് കൊടും ക്രൂരത കാണിച്ചവര്‍ക്ക് ജനകീയ കോടതിയുടെ ശിക്ഷ: എ കെ ആന്റണി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »