പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ വീട്ടുജോലിക്കാരിയുമായി പ്രണയം നടിച്ച ഭർത്താവിന് ഒടുവില്‍ ദാരുണാന്ത്യം. ചൈനയിൽ ഒരു ഫുഡ് കമ്പനി നടത്തിയിരുന്ന ഷീ എന്ന വ്യക്തിയാണ് വീട്ടു ജോലിക്കാരിയുടെ കുത്തേറ്റ് മരിച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

സ്കൂൾ പഠന കാലത്താണ് തന്‍റെ സഹപാഠിയായ പെൺകുട്ടിയുമായി ഷി അടുപ്പത്തിലാകുന്നതും പിന്നീട് ഇരുവരും വിവാഹം കഴിക്കുന്നതും. സന്തോഷകരമായ ആ ദാമ്പത്യ ജീവിതത്തിൽ ഇരുവർക്കും രണ്ട് കുട്ടികളും ഉണ്ടായി.
പിണങ്ങിപ്പോയ ഭാര്യയെ വീട്ടിലെത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു വീട്ടുജോലിക്കാരിയുമായുള്ള പ്രണയം. പദ്ധതി വിജയിച്ചു. ഭാര്യ വീട്ടിൽ തിരിച്ചെത്തി. പക്ഷേ, ജോലിക്കാരിയുടെ പണിയും പോയി. പിന്നാലെ പക.