Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജാതി സെന്‍സസ് നടപ്പിലാക്കണം; എന്‍എസ്എസിനെതിരെ ലത്തീന്‍ സഭ


കൊച്ചി: ജാതി സെന്‍സസിനെതിരായ എന്‍എസ്എസ് നിലപാടിനെതിരെ ലത്തീന്‍ സഭ. ജാതി സെന്‍സസ് നടപ്പിലാക്കണമെന്നും ജാതി സെന്‍സസിനെതിരെ ചില സംഘടനകള്‍ മുന്നോട്ടുവരുന്നത് അപലപനീയ മാണെന്നും ഇത്തരം സംഘടനകളുടെ നിലപാട് നീതിപൂര്‍വമല്ലെന്നും ലത്തീന്‍ സഭ അഭിപ്രായപ്പെട്ടു.

ജാതി സെന്‍സസില്‍ നിന്നും സര്‍ക്കാറുകള്‍ പിന്‍മാറണമെന്നും സെന്‍സസ് നടപ്പിലാക്കിയാല്‍ സംവര ണത്തിന്റെ പേരില്‍ കൂടുതല്‍ അഴിമതികള്‍ക്ക് വഴിതെളിയുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ലത്തീന്‍ സഭ രംഘത്തെത്തിയിരി ക്കുന്നത്.

സംവരണത്തിന്റെ പേരില്‍ നല്‍കുന്ന ഇളവുകള്‍ വിദ്യാഭ്യാസ രംഗത്തും തൊഴില്‍രംഗത്തും യോഗ്യത യില്‍ വെള്ളം ചേര്‍ക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു ഭരണഘടന അനുശാസിക്കുന്ന തുല്യത ജാതിമത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഉറപ്പാക്കണം. വോട്ടുബാങ്കുകളായ ജാതിവിഭാഗങ്ങളുടെ സമ്മര്‍ദതന്ത്രങ്ങള്‍ക്ക് വഴങ്ങുകയും അവരുടെ സംഘടിത ശക്തിക്ക് മുന്‍പില്‍ അടിയറപറയുകയും ചെയ്യുന്നതരത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിച്ച പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സംവരണത്തിനുള്ള മുറവിളിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം ജനങ്ങള്‍ക്കെന്നപോലെ മത-സാമുദായിക സംഘടനകള്‍ക്കും ഉണ്ട്. അത് കൃത്യമായും എന്‍എസ്എസ് നിര്‍വഹിച്ചു പോന്നിട്ടുണ്ട്. സമുദായ നീതിക്കും സാമൂഹികനീതിക്കും വേണ്ടിയുള്ള നിലപാടുകള്‍ എന്‍എസ്എസിന് എന്നു മുണ്ടാവും. സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളെ എതിര്‍ക്കുകയും, നല്ല കാര്യങ്ങളോട് സഹകരിക്കു കയും എന്‍എസ്എസിന്റെ പൊതുനയമാണ്. ഇനിയും അതേനയം തുടരും. കേന്ദ്ര സംസ്ഥാന സര്‍ക്കാരു കള്‍ നായര്‍ സര്‍വീസ് സൊസൈറ്റിയോടു നല്ല സമീപനം പാലിക്കുന്നുവെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂരനിലപാട് ആയിരിക്കും സ്വീകരിക്കുകയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.


Read Previous

രാജ്യത്തെ കോവിഡ് കേസുകളില്‍ 35 ശതമാനവും കേരളത്തില്‍; പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്

Read Next

സില്‍വര്‍ലൈന് ബദലായി ഇ. ശ്രീധരന്‍ സമര്‍പ്പിച്ച പദ്ധതി കേന്ദ്ര പരിഗണനയില്‍; നിലപാട് കേരളത്തെ അറിയിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »