ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
കോട്ടയം: സിനിമാ- നാടക ഗാനരചയിതാവ് പ്രകാശ് മാരാർ അന്തരിച്ചു. 54 വയസ്സായിരുന്നു. ചെങ്ങന്നൂരിൽ പുതിയ സിനിമയുടെ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കോഴിക്കോട് ബാലുശേരി സ്വദേശിയാണ്.
ചെമ്പട , ഒഡീസ ,സ്റ്റേഷൻ 5, വീണ്ടും കള്ളൻ, കനൽ, അയാൾ ഞാനല്ല, നെല്ലിക്ക, തുടങ്ങിയ സിനിമകളിൽ ഗാനരചയിതാവായിരുന്നു. നാടകങ്ങളിലും ആല്‍ബങ്ങളിലും നിരവധി പാട്ടുകളെഴുതിയിട്ടുണ്ട്. ചെങ്ങന്നൂരിൽ ബിജു സി കണ്ണന്റെ ‘സൂത്രപ്പണി’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് പ്രകാശ് മാരാർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
സ്റ്റേഷൻ 5 എന്ന സിനിമയിൽ ദേശീയ അവാർഡ് ജേതാവ് നഞ്ചമ്മ പാടിയ കേലേ കേല കുംഭ എന്ന പാട്ടിൽ ഗോത്രഭാഷയ്ക്ക് അനുസൃതമായ മലയാളം വരികൾ എഴുതിയത് പ്രകാശ് മാരാരായിരുന്നു. വിനോദ് കോവൂരും നഞ്ചമ്മയും ചേർന്ന് പാടിയ ഈ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഒട്ടേറെ നാടൻ പാട്ടുകളും രചിച്ചിട്ടുണ്ട്.