ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കണ്ണൂര്‍: വി കുഞ്ഞികൃഷ്ണനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവി ന്ദന്‍. ചില ആളുകള്‍ ബൂര്‍ഷ്വാ മാധ്യമങ്ങളുമായി ചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. വി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിയെ വഞ്ചിച്ചെന്നും കുഞ്ഞികൃഷ്ണന് ചരിത്രത്തി ന്റെ ചവറ്റുകൊട്ടയിലാണ് സ്ഥാനമെന്നും പിന്നാലെ നടന്ന പ്രസംഗത്തില്‍ എം വി ഗോവിന്ദന്‍ പറഞ്ഞു.

പാര്‍ട്ടി ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല എന്ന് മാത്രമാണ് അവരോട് പറയാനുള്ളത്. പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്ത് പരിഹരിച്ച വിഷയങ്ങളാണ് വി കുഞ്ഞികൃഷ്ണന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. ഒറ്റുകാരനുള്ള മറുപടിയാണ് പയ്യന്നൂരിലെ ജനക്കൂട്ടമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. പയ്യന്നൂരില്‍ എല്‍ഡി എഫിന്റെ വികസന മുന്നേറ്റ ജാഥയ്ക്ക് ലഭിച്ച സ്വീകരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍.
വി കുഞ്ഞികൃഷ്ണനെപ്പോലൊരാള്‍ പാര്‍ട്ടിയുടെ ശത്രുപക്ഷത്ത് നിന്ന് തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തി ന്റെ നിലപാടുകള്‍ മറന്ന് ബൂര്‍ഷ്വാ രാഷ്ട്രീയ പ്രസ്ഥാനത്തിനൊപ്പം ഒറ്റുകാരനെപ്പോലെ മുന്നോട്ടുവ ന്നാല്‍ അതിനുള്ള മറുപടിയാണ് ഇന്നത്തെ ഈ സ്വീകരണമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെ പിന്തുണയോടെ പ്രവര്‍ത്തിച്ച കോടാലിക്കൈയായി നിലകൊണ്ടയാളുകള്‍ക്ക് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ് സ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പയ്യന്നൂരിലെ പാര്‍ട്ടിയില്‍ സാമ്പത്തിക വിവാദങ്ങള്‍ കത്തിനില്‍ക്കേ എം വി ഗോവിന്ദനെ ചുവപ്പ് ഷാള്‍ അണിയിച്ച് രക്തസാക്ഷി ധനരാജിന്റെ ഭാര്യ സജിനി സ്വീകരിച്ചു. എം വി ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വടക്കന്‍ മേഖലാ ജാഥയ്ക്ക് പയ്യന്നൂര്‍ മണ്ഡലത്തില്‍ നല്‍കിയ സ്വീകരണത്തിലാണ് ഷാളണിയിച്ചത്.
രക്തസാക്ഷിയായ ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ സമാഹരിച്ച ഫണ്ടിലെ തിരിമറി സംബ ന്ധിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗമായിരുന്ന കുഞ്ഞികൃഷ്ണന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഏതാണ്ട് ഒരു കോടിയോളം രൂപയുടെ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അദ്ദേഹം വിരല്‍ ചൂണ്ടി. ഇത് വലിയ വിവാദമായി മാറി. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങള്‍ നിഷേധിച്ച സിപിഎം പിന്നാലെ വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയി ല്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
