Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാണക്കാട് തങ്ങള്‍ വിമര്‍ശനത്തിന് അതീതനാണോ?; പിണറായിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം വി ഗോവിന്ദന്‍


കണ്ണൂര്‍: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വിമര്‍ശനത്തിന് അതീതനാണോ യെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാണക്കാട് തങ്ങള്‍ക്കെതിരെ രാഷ്ട്രീയ വിമര്‍ശനം നടത്തിയത്. എന്നാല്‍ ഇത് മതത്തില്‍ കൂട്ടി ക്കെട്ടാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് എം വി ഗോവിന്ദന്‍ ആരോപിച്ചു. തങ്ങള്‍ക്കെ തിരെ പിണറായി പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെ മതപരമായ ഉള്ളടക്കത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിശകലനമാണ് ലീഗ് നേതൃത്വം നടത്തുന്നത്. മതപരമായ വികാരം രൂപപ്പെടുത്താന്‍ വേണ്ടിയുള്ള വര്‍ഗീയ അജണ്ട ചില ആളുകള്‍ നടത്തുന്നു. സാദിഖലിയെപ്പറ്റി പറഞ്ഞാല്‍ വിവരം അറിയുമെന്നാണ് ചിലര്‍ പറഞ്ഞത്. എന്തും പറയാന്‍ ഉളുപ്പില്ലാത്ത രാഷ്ട്രീയ കോലാഹലമാണ് വാര്‍ത്താമാധ്യമങ്ങളില്‍ ഇടംപിടിക്കാനായി ചിലര്‍ നടത്തുന്നത്. സാദിഖലി തങ്ങള്‍ക്കെതിരെ സിപിഎം രാഷ്ട്രീയമായ വിമര്‍ശനമാണ് നടത്തിയത്.

ജമാ അത്തെ ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും തടങ്കല്‍ പാളയത്തിലാണ് യഥാര്‍ത്ഥത്തില്‍ മുസ്ലിം ലീഗ് ഉള്ളത്. വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം ന്യൂനപക്ഷ വര്‍ഗീയതയുമായി ബന്ധപ്പെട്ടാണ് ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും സംഘടി പ്പിച്ചുകൊണ്ടിരിക്കുന്നത്. സിപിഎം ശരിയായ രീതിയിലുള്ള വിമര്‍ശനമാണ് നടത്തി യത്. അത് കേരളത്തിലെ ജനങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. മതവികാരം ആളിക്കത്തിക്കാന്‍ നടത്തുന്ന ലീഗിന്റെ പ്രവര്‍ത്തനം മതനിരപേക്ഷ മനസ്സുള്ള ജനങ്ങളും വോട്ടര്‍മാരും മനസ്സിലാക്കണമെന്നും പാര്‍ട്ടി സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.

ആര്‍എസ്എസിന്റെയും ബിജെപിയുടേയും സമുന്നത നേതാവായ സന്ദീപ് വാര്യര്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. ആര്‍എസ്എസിന്റെ ഭാഗമായി തികഞ്ഞ വര്‍ഗീയ പ്രചാരവേല സംഘടിപ്പിച്ചയാളാണ് സന്ദീപ് വാര്യര്‍. അദ്ദേഹം ബിജെപി ബന്ധം ഉപേക്ഷിച്ചു എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ, ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ചെന്ന് പറഞ്ഞിട്ടില്ല. ഗാന്ധിജി വധം, ജമ്മു കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ സന്ദീപ് വാര്യര്‍ എന്തൊക്കെയാണ് പറഞ്ഞിട്ടുള്ളതെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക റിയാമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.


Read Previous

ആന, കടല്‍, മോഹന്‍ലാല്‍, പിന്നെ കെ മുരളീധരന്‍’; പുകഴ്ത്തി സന്ദീപ് വാര്യര്‍; ഞങ്ങളുടെ കുടുംബത്തിന് ഒരു കരുത്തുകൂടി കിട്ടി’-സന്ദീപ് പൂര്‍ണമായും കോണ്‍ഗ്രസായെന്ന് കെ മുരളിധരന്‍

Read Next

സന്ദീപ് വാര്യർ ബിജെപി വിട്ടപ്പോൾ സിപിഎമ്മിൽ കൂട്ടക്കരച്ചിൽ’: പി കെ കുഞ്ഞാലിക്കുട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »