Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മലയാളികളുടെ ദാസനും വിജയനും, ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം ഹിറ്റ്; ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ സൗഹൃദം


ദാസനെയും വിജയനെയും ഓർക്കാത്ത മലയാളികളുണ്ടാകില്ല. അത്രമാത്രം ആഴത്തിലാണ് മോഹൻലാൽ – ശ്രീനിവാസൻ കോംബോ നമ്മുടെയൊക്കെ മനസിൽ ഇടംപിടിച്ചത്.

അയാൾ കഥയെഴുതുകയാണ്, തേന്മാവിൻ കൊമ്പത്ത്, സദയം, ചിത്രം, ഹിസ് ഹൈനസ് അബ്‌ദുള്ള, ചന്ദ്രലേഖ, കിളിച്ചുണ്ടൻ മാമ്പഴം, മിഥുനം, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, ഏയ് ഓട്ടോ, സന്മനസുള്ളവർക്ക് സമാധാനം, ഇവിടം സ്വർഗമാണ് ഉദയനാണ് താരം, പവിത്രം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചെത്തി. ഇതെല്ലാം തന്നെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.

ഇണക്കങ്ങളും പിണക്കങ്ങളും ചേർന്നതായിരുന്നു മോഹൻലാലും ശ്രീനിവാസനും തമ്മിലുള്ള സൗഹൃദം.മോഹൻലാലുമായി അത്ര നല്ല ബന്ധത്തിൽ അല്ലെന്ന് ഒരിടയ്ക്ക് ശ്രീനിവാസൻ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ആ സൗഹൃദം വീണ്ടും ഊഷ്മളമായതായി ശ്രീനിവാസന്റെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു.

ഹൃദയപൂർവം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് കുറേ വർഷങ്ങൾക്ക് ശേഷം ലാൽ സാറിനെ കണ്ടപ്പോൾ ഞാൻ പറഞ്ഞതിൽ വിഷമമുണ്ടോ, എന്നോട് ക്ഷമിക്കണം എന്നെല്ലാം അച്ഛൻ പറഞ്ഞെന്നായിരുന്നു ധ്യാനിന്റെ വെളിപ്പെടുത്തൽ.

അതൊക്കെ വിടെടോ ശ്രീനീ എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. ഈ വാക്കുകളിൽ തന്നെ ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാണ്. മോഹൻലാൽ സ്റ്റേജിൽവച്ച് ശ്രീനിവാസന് സ്നേഹ ചുംബനം നൽകിയതും ആ ബന്ധത്തിന്റെ ആഴം സൂചിപ്പിക്കുന്നു.


Read Previous

നടൻ ശ്രീനിവാസൻ വിടവാങ്ങി; അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ

Read Next

‘സിനിമകൾക്ക് തിരക്കഥയൊരുക്കി, പക്ഷെ വടക്കുനോക്കിയന്ത്രം ചെയ്തപ്പോഴാണ് അക്കാര്യം മനസിലായത്’; ശ്രീനിവാസന്റെ വാക്കുകൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »