പന്നിയെ വേട്ടയാടാൻ നാടൻ തോക്ക് വാങ്ങി ഉപയോഗിച്ചു, യുവാവ് പൊലീസ് പിടിയിൽ


കൊച്ചി: യുവാവിന്റെ വീട്ടിൽ നിന്നും നാടൻ തോക്ക് പിടികൂടി പൊലീസ്. ഏരൂർ മണലിൽ പേപ്പർമിൽ പറമ്പേത്ത് വീട്ടിൽ സജു(26)വിന്റെ വീട്ടിൽ നിന്നാണ് നാടൻ തോക്ക് പൊലീസ് പിടികൂടിയത്.

ഏരൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏരൂർ എസ്.എച്ച്.ഒ പുഷ്പ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്ന് വൈകിട്ടോടെ സജുവിന്റെ വീട് റെയ്ഡ് ചെയ്യുകയും വീടിനുള്ളിലെ മുറിയിൽ സൂക്ഷിച്ചിരുന്ന നാടൻ തോക്ക് പൊലീസ് കണ്ടെടുത്തു. തോക്കിൽ തിര നിറച്ചിരുന്നു. തുടർന്ന് വീടിന് പുറത്തുവച്ച് പൊലീസ് തോക്ക് നിർവര്യമാക്കുകയും തോക്കോടുകൂടി സജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലിൽ പന്നിയെ വേട്ടയാടാനായിട്ടാണ് തോക്ക് ഉപയോഗിച്ചിരുന്നതെന്നും മൂന്ന് തവണ തോക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും ചേറ്റുകുഴി എന്നസ്ഥലത്തെ ഒരാളിൽ നിന്ന് 15,000 രൂപ കൊടുത്താണ് തോക്ക് വാങ്ങിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

ടിപ്പർ ഡ്രൈവറായ സജുവും മാതാവും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ആയുധം കൈവശം വയ്ക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. മറ്റു നിയമ നടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് ഏരൂർ പൊലീസ് പറഞ്ഞു.


Read Previous

തെരുവ് നായയുടെ ആക്രമണത്തിൽ കുട്ടികളടക്കം 12 പേർക്ക് പരിക്ക് , പരിക്കേറ്റവർ ആശുപത്രിയിൽ

Read Next

ഭ്രമയുഗത്തിന് ശേഷം ‌ഞെട്ടിക്കാൻ രാഹുൽ സദാശിവൻ,​ പ്രണവ് ചിത്രം ‘ഡീയസ് ഈറേ’ ഫസ്റ്റ് ലുക്ക് പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »