Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘ഒരുപാട് ബിംബങ്ങള്‍ തകര്‍ന്നു വീണു; എല്ലാ കാര്‍ഡുകളും എടുത്ത് മേശപ്പുറത്തിടണം’: ടി പത്മനാഭന്‍


കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് സാഹിത്യകാരന്‍ ടി പത്മനാഭന്‍. സര്‍ക്കാര്‍ നാലര വര്‍ഷം റിപ്പോര്‍ട്ടിന്മേല്‍ അടയിരുന്നു. ഇരയുടെ ഒപ്പം എന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അങ്ങനെ അല്ല. ധീരയായ ഒരു പെണ്‍കുട്ടിയുടെ പരിശ്രമം ആണിത്. സാംസ്‌കാരിക മന്ത്രിയുടേത് നിഷകളങ്കമായ സത്യപ്രസ്താവനയാണ്. പുറത്തുവന്ന കടലാസ് കഷണങ്ങളില്‍ നിന്ന് ഒരുപാട് ബിംബങ്ങള്‍ തകര്‍ന്നു വീണു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള തിമിംഗല ങ്ങളുടെ പേരുകള്‍ ഇപ്പോഴും ഇരുട്ടിലാണെന്നും ടി പത്മനാഭന്‍ പറഞ്ഞു.

ഊഹാപോഹങ്ങള്‍ക്ക് ഇടവരാന്‍ സര്‍ക്കാര്‍ അനുവദിക്കരുത്. ഊഹാപോഹങ്ങള്‍ക്ക് നാം അനുമതി നല്‍കിയാല്‍ ചിലപ്പോള്‍ നിരപരാധികളെക്കുറിച്ചും, ഇയാളും അതിലുണ്ട് എന്ന് വിചാരിക്കുന്ന സ്ഥിതിയുണ്ടാകും. അതു സംഭവിക്കരുത്. അത് സര്‍ക്കാര്‍ വിചാരിച്ചാല്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയും. എല്ലാ കാര്‍ഡുകളും എടുത്ത് മേശപ്പുറത്തിടണം. ഒന്നുപോലും മേശയ്ക്കുള്ളില്‍ ലോക്കിട്ട് സൂക്ഷിച്ചു വെക്കരുത്. എന്നാല്‍ മാത്രമേ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാകൂ എന്നും ടി പത്മനാഭന്‍ പറഞ്ഞു.

ഇങ്ങനെ ചെയ്താല്‍ മാത്രമേ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകൂ എന്ന് സര്‍ക്കാരും മനസ്സിലാക്കണം. മനസ്സിലാക്കിയിട്ടില്ലെങ്കില്‍ അവര്‍ക്കും മോശം, നമുക്കും മോശം, സാംസ്‌കാരിക കേരളത്തിന് ഒട്ടാകെയും മോശമാണ്. പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ ഏറെ ദുഃഖിതനാണ്. ഇതിലൊന്നും ആനന്ദിക്കുന്നേയില്ല. സര്‍ക്കാരിന്റെ വിഷമത്തിലും ആനന്ദിക്കുന്നില്ല. നടന്മാരുടെ വിഷമത്തിലും ആനന്ദിക്കുന്നില്ല. ഇനി അറസ്റ്റ് ചെയ്യപ്പെടാന്‍ പോകുന്നവരുടെ കാര്യത്തിലും ഞാന്‍ ദുഃഖിതനാണ്. ഞാന്‍ കണ്ണീര്‍ വീഴ്ത്തിക്കൊണ്ടിരിക്കുകയാണ്, ഇതിന് ഒരറുതി വരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ടി പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.


Read Previous

ലൈം​ഗികാതിക്രമം: നടൻ ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു

Read Next

കുടിക്കാന്‍ കോള നല്‍കി, പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; ബ്രോ ഡാഡി സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »