മർമ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ചു; ഉടമ അറസ്റ്റിൽ


തൃശൂര്‍: കൊടകരയില്‍ മര്‍മ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച ഉടമ പിടിയില്‍. വല്ലപ്പാടി യിലുള്ള ആര്‍ട്ട് ഓഫ് മര്‍മ്മ എന്ന സ്ഥാപനത്തില്‍ ചികിത്സക്കെത്തിയ യുവതിക്കെതിരെ ലൈംഗി കാതിക്രമം നടത്തിയ കേസില്‍ ഉടമ വട്ടേക്കാട് ദേശത്ത് വിരിപ്പില്‍ വീട്ടില്‍ സെബാസ്റ്റ്യന്‍(47) ആണ് പിടിയിലായത്.

15.04.2025-ന് ഉച്ചയ്ക്ക് 12.30 മണിയോടെ തൃക്കൂര്‍ സ്വദേശിയായ യുവതി വലതുകൈയുടെ തരിപ്പിന് ചികിത്സയ്ക്കായി ആര്‍ട്ട് ഓഫ് മര്‍മ്മ സ്ഥാപനത്തില്‍ എത്തി. ഉഴിച്ചിലിനായി വനിതാ ജീവനക്കാര്‍ ഉണ്ടായിരിക്കെ അവരെ ഒഴിവാക്കി പ്രതി ‘ചികിത്സ’ എന്ന വ്യാജേന യുവതിയെ നിര്‍ബന്ധിച്ച് വിവസ്ത്രയാക്കുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും തുടര്‍ന്ന് പീഡിപ്പിക്കുകയുമായി രുന്നു.

കൊടകര പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി കെ ദാസ് , സബ്ബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ഇഎ, എഎസ്‌ ഐമാരായ ജ്യോതി ലക്ഷ്മി, ബേബി, ഗോകുലന്‍, ആഷ്‌ലിന്‍ ജോണ്‍ , സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീജിത്ത്, ജിലു സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.


Read Previous

നെടുവീര്‍പ്പോടെ പ്രവാസിസമൂഹം കണ്ടിരുന്നു, ലഹരി തകര്‍ക്കുന്ന ജീവിതം അനാവരണം ചെയ്ത് ഇരകള്‍’ നിറഞ്ഞാടി; കലയുടെ ലഹരിയുമായി റിയാദ് കലാഭവന്‍ 

Read Next

എറണാകുളത്ത് യുവമുഖം; എസ് സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »