Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പത്തൊൻപതാം വയസ്സിൽ വിമാനം പറത്തി മറിയം ജുമാന; പാണക്കാട്ട് സ്വീകരണം, വിമാനത്തിന്റെ മാതൃക കൈമാറി സാദിഖലി ശിഹാബ് തങ്ങൾ


മലപ്പുറം: പത്തൊൻപതാം വയസ്സിൽ വിമാനം പറത്തി കൈയടി വാങ്ങിയ പുൽപ്പറ്റ സ്വദേശി മറിയം ജുമാനയ്ക്കും കുടുംബത്തിനും പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങളുടെ അഭിനന്ദനം. ചൊവ്വാഴ്ച രാത്രി വീട്ടിലെത്തിയ ഇവരെ വിമാനത്തിന്റെ മാതൃക കൈമാറിയാണ് സാദിഖലി തങ്ങൾ സ്വീകരിച്ചത്. വലിയ അഭിമാനമാണ് ജുമാനയിലൂടെ കൈവന്നതെന്നും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെയെന്നും തങ്ങൾ ആശംസിച്ചു. കുട്ടിയുടെ പിതാവായ ഉമ്മർ ഫൈസിയെയും ഉമ്മ ഉമൈബാനുവിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

പാണക്കാട് സന്ദർശിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും തങ്ങളുടെ വാക്കുകൾ മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്താകുമെന്നും ജുമാനയും കുടുംബവും പറഞ്ഞു. മണിക്കൂറുകളോളം പാണക്കാട് ചെലവഴിച്ചാണ് കുടുംബം മടങ്ങിയത്. നസീം പുളിക്കൽ, ഡോ. അബ്ദുസലാം സൽമാൻ, അൻസാർ വാഫി, മുസ്തഫ വാഫി കട്ടുപ്പാറ എന്നിവരും പങ്കെടുത്തു.

പുൽപ്പറ്റ പഞ്ചായത്തിലെ വാലഞ്ചേരികുന്ന് പുത്തൻപുര വീട്ടിൽ ഉമ്മർ ഫൈസി-ഉമൈബാനു ദമ്പതിമാരുടെ നാലാമത്തെ കുട്ടിയാണ് മറിയം ജുമാന. വനിതാ ലീഗ് നേതാവും മുൻ പഞ്ചായത്തംഗ വുമാണ് ഉമൈബാനു. ഡൽഹിയിലെ ഫ്ളൈ ഓല ഏവിയേഷൻ അക്കാദമിയിലെ പഠനത്തിന്റെ ഭാഗമായാണ് ജുമാന ഏഴ് മണിക്കൂർ വിമാനം പറത്തിയത്.

സ്റ്റുഡന്റ്‌സ് പൈലറ്റ് ലൈസൻസ് നേടിയിട്ടുണ്ട്. കൊമേഷ്യൽ വിമാനം പറത്താനുള്ള ലൈസൻസ് കിട്ടാൻ 200 മണിക്കൂർ പറത്തി കോഴ്‌സ് പൂർത്തിയാക്കണം. റാഷിദ, മുഹമ്മദ് നൂറുൽ അമീൻ, ഫാത്തിമത്ത് സാലിഹ, അബ്ദുൽ റഹീം എന്നിവർ സഹോദരങ്ങളാണ്.


Read Previous

ചോദ്യത്തിന് മറുപടി കൊടുത്തതാണ്; പ്രതിപക്ഷ നേതാവിനെ ആക്ഷേപിച്ചിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ

Read Next

കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴി: പുതുശ്ശേരിയിൽ 105 ഏക്കർ കൈമാറാൻ മന്ത്രിസഭായോ​ഗത്തിന്റെ അനുമതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »