കണ്ണൂര്‍: പ്രവാസികളെ ദുരിതത്തിലാഴ്ത്തി വിമാനസർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസ്സ് നിലപാടിനെതിരെ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധിച്ചു

എഴുപതോളം സർവീസുകളാണ് കൂട്ടത്തോടെ റദ്ധാക്കപ്പെട്ടത് , ഒട്ടനവധി പ്രവാസിക ളുടെ വിസ കാലാവധിയെക്കൂടി ഇത് ബാധിച്ചിരിക്കയാണ് കരിപ്പൂർ വിമാനത്താവ ളത്തിൽ രാവിലെ എട്ടിന് ശേഷമുള്ള ആറ് സർവീസുകൾ റദ്ദാക്കി. റാസൽഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബെഹ്റൈൻ, കുവൈത്ത് വിമാനങ്ങളാണ് റദ്ദാക്കിയത്.
തിരുവനന്തപുരം, കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്നും സർവീസു കൾ നേരത്തെ റദ്ദാക്കിയിരുന്നു.കേന്ദ്രസർക്കാർ ഉടനടി നടപടി എടുത്തില്ലെങ്കിൽ ശക്തമായ സമര നടപടികളുമായി തെരുവിൽ ഇറങ്ങുമെന്ന് ജില്ലാ പ്രസിഡന്റ് മുഹമ്മദലി കൂടാളി മുന്നറിയിപ്പ് നൽകി