കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു


കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ വൻ തീപിടിത്തം. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. പിന്നീട് ചുറ്റുമുള്ള മറ്റു സ്ഥാപനങ്ങളിലേക്കും തീ വ്യാപിക്കുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

നിലവിൽ ആളപായമില്ലെന്നാണ് വിവരം. പുക ഉയർന്നപ്പോൾ തന്നെ കടയിൽ നിന്ന് ആളുകൾ‌ മാറിയ തോടെ വൻ അപകടം ഒഴിവായി. പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും തീ പിടിച്ചിട്ടുണ്ട്.

ബസ് സ്റ്റാൻഡ് പരിസരമായതു കൊണ്ട് തന്നെ നിരവധി കടകളും ഈ ഭാ​ഗത്തുണ്ട്. ബീച്ച്, മീച്ചന്ത, വെള്ളിമാടുകുന്ന് തുടങ്ങിയ സ്ഥലങ്ങളിലെ ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണക്കുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കെട്ടിടത്തിലെ മുഴുവൻ ആളുകളെയും ഒഴിപ്പിച്ചെന്ന് പൊലീസ് അറിയിച്ചു.

ബസ് സ്റ്റാന്‍ഡ് പരിസരത്തേക്കുള്ള റോഡ് അടച്ചതോടെ നഗരത്തിലെ മറ്റു ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ എല്ലാ കടകളിലും വൈദ്യതി ബന്ധം വിച്ഛേദിക്കണമെന്ന് മേയർ ബീനാ ഫിലിപ്പ് അറിയിച്ചു.


Read Previous

ഇന്ത്യയ്ക്ക് പിന്നാലെ അന്താരാഷ്ട്ര ദൗത്യസംഘത്തെ നിയോഗിച്ച് പാകിസ്ഥാനും; ബിലാവല്‍ ഭൂട്ടോ നയിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »