Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് വൻ വിസ തട്ടിപ്പ്; കോടികൾ നഷ്ടപ്പെട്ട് മലയാളികൾ


കൊച്ചി: അയർലൻഡ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ ജോലി വാ​ഗ്ദാനം ചെയ്ത് വൻ വിസ തട്ടിപ്പ്. നഴ്സിങ് ഹോമിലേക്ക് ജോലി വാ​ഗ്ദാനം ചെയ്താണ് എറണാകുളം പള്ളുരുത്തി സ്വദേശിനി അനു മാളിയേക്കൽ സ്റ്റീഫൻ തട്ടിപ്പ് നടത്തിയത്. 46 ൽ അധികം ആളുക ളിൽ നിന്ന് നാല് ലക്ഷം മുതൽ 12 ലക്ഷം വരെ ഇവർ കൈക്കലാക്കിയെന്ന് പരാതിക്കാർ സീ ന്യൂസ് ലൈവിനോട് പറഞ്ഞു.

ഏകദേശം അഞ്ച് കോടിയോളം രൂപയാണ് പലരിൽ നിന്നായി ഇവർ കൈക്കലാക്കി യത്. യുവതിക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്ന് സംശയിക്കുന്നതായും തട്ടിപ്പിനിരയായവർ പറയുന്നു. കേരളത്തിലും ഇസ്രായേലിൽ ജോലി ചെയ്യുന്ന മലയാളികളുമാണ് വ്യാജ വാ​ഗ്ദാനങ്ങളിൽ വിശ്വസിച്ച് തട്ടിപ്പിനിരയായത്. പണം നഷ്ടമായവർ എറണാകുളം പൊലിസിൽ പരാതി നൽകി. മറ്റ് പൊലിസ് സ്റ്റേഷനു കളിലും തട്ടിപ്പിനിരയായവർ ഉടൻ പരാതി നൽകും. അനു മാളിയേക്കൽ സ്റ്റീഫൻ നിലവിൽ ഒളിവിലാണ്. വർക്ക് പെർമിറ്റ് മാത്രം കൊടുക്കാതെ ബാക്കി പ്രൊസസിങ് നടത്തി ഉദ്യോ​ഗാർത്ഥികളിൽ നിന്ന് വിശ്വാസ്യത സമ്പാദിച്ചായിരുന്നു തട്ടിപ്പ്.

ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും പണം നഷ്ടപ്പെട്ടവർക്ക് അത് തിരികെ വാങ്ങിക്കൊടുക്കണമെന്നും തട്ടിപ്പിനിരയായവർ നോർക്ക, വിദേശകാര്യ മന്ത്രാലയം എന്നിവരോട് അഭ്യർത്ഥിച്ചു. പല വിദേശരാ ജ്യങ്ങളിലേക്കും ജോലി തരപ്പെടുത്താമെന്ന് കള്ള വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന വരുടെ എണ്ണം വർധക്കുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കേരളാ പോലീസ് തുടർച്ചയായി മുന്നറിയിപ്പ് നൽകുന്നുണ്ട്.


Read Previous

സർക്കാർ വേട്ടക്കാർക്കൊപ്പം; എംജെ സോജന് ഐപിഎസ് നൽകാനുള്ള നീക്കത്തിനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ

Read Next

രഞ്ജിത്തിനെതിരായ കേസ് ജി.പൂങ്കുഴലിക്ക്; പ്രത്യേക അന്വേഷണ സംഘത്തെ വിളിച്ച് ചേർത്ത് ഡിജിപി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »