
കൊച്ചി: മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് കൊവിഡ് ബാധിച്ച് മരിച്ചു. 42 വയസായിരുന്നു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം.
പറവൂര്‍ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്.2005-ല്‍ ഇന്ത്യാവിഷനിലൂടെയാണ് വിപിന്‍ ചന്ദ് മാദ്ധ്യമപ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ഭാര്യ: ശ്രീദേവി. മകൻ മഹേശ്വർ . സംസ്കാരം 11.30ന് വീട്ടുവളപ്പിൽ നടക്കും.