Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കടലില്ലെങ്കിലും ഇടുക്കിയിൽ ‘മീൻ ചാകര’; പെടക്കണ മീൻ പിടിക്കാൻ നേരെ കല്ലാർകുട്ടിക്ക് വിട്ടോളൂ


ഇടുക്കി: കടലും കായലുമൊന്നുമില്ലാത്ത ഇടുക്കിക്കാര്‍ക്ക് ചാകര അത്ര സുപരിചിതമല്ലെങ്കിലും ഇന്നലെ മുതല്‍ കല്ലാര്‍കുട്ടി നിവാസികള്‍ക്ക് ചാകരകാലമാണ്. നല്ല പെടപെടക്കണ, മുഴുത്ത മീനുകള്‍ വലയിലും ചൂണ്ടയിലും കുരുങ്ങുന്ന ചാകരക്കാലം. അറ്റകുറ്റപ്പണികള്‍ക്കായി കല്ലാര്‍കുട്ടി അണക്കെട്ട് പൂര്‍ണമായും വറ്റിച്ചതോടെയാണ് ഇവിടെ പ്രദേശവാസികള്‍ മീന്‍ പിടുത്തം തകൃതിയാക്കിയത്.

മീന്‍ പിടിക്കാന്‍ എത്തിയവരാരും നിരാശയോടെ മടങ്ങിയില്ല. വലിപ്പവും തൂക്കവുമുള്ള മീനുകള്‍ കൈനിറയെ കിട്ടിയതിൻ്റെ സന്തോഷത്തിലാണ് എല്ലാവരും. ചിലര്‍ ചൂണ്ടയെറിഞ്ഞും വലവീശിയുമാണ് മീന്‍ പിടുത്തം. വള്ളത്തില്‍ തുഴഞ്ഞിറങ്ങി ചെളിയില്‍ മുങ്ങിപൊങ്ങുന്ന മീനുകളെ വള്ളത്തിലാക്കിയ വിരുതന്‍മാരുമുണ്ട്.

കല്ലാര്‍കുട്ടിയില്‍ നിന്നുമാത്രമല്ല മീന്‍ പിടുത്തക്കാര്‍ അണക്കെട്ടിലെത്തിയത്. അടിമാലി, വെള്ളത്തൂ വല്‍, കഞ്ഞിക്കുഴി, ബൈസണ്‍വാലി തുടങ്ങി സമീപ ഇടങ്ങളില്‍ നിന്നൊക്കെയുമുള്ള ആളുകള്‍ ഒരു കൈനോക്കാന്‍ കല്ലാര്‍കുട്ടിയില്‍ എത്തിയിരുന്നു.

ഇന്നലെ രാവിലെ മുതല്‍ അണക്കെട്ട് പരിസരത്ത് ആളുകള്‍ മീന്‍ പിടിക്കാന്‍ തമ്പടിച്ചിരുന്നു. ഉച്ചക്ക് ശേഷമാണ് മീന്‍ പിടുത്തം തുടങ്ങിയത്. കൈനിറയെ മീന്‍ കിട്ടിയവരെല്ലാം ഹാപ്പിയാണ്. ഡാമില്‍ വീണ്ടും വെള്ളം നിറയും വരെ മീന്‍ പിടുത്തം തകൃതിയായി തുടരാനാണ് സാധ്യത.


Read Previous

ഗെഹ്‌ലോട്ട് സർക്കാർ രൂപീകരിച്ച പതിനേഴ് ജില്ലകളിൽ ഒൻപതും വേണ്ടെന്ന് വച്ച് രാജസ്ഥാനിലെ ഭജൻലാൽ ശർമ്മ മന്ത്രിസഭ

Read Next

കോൺ. നേതാവിൻറെയും മകൻറെയും ആത്മഹത്യ; ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സംശയമുനയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »