ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ആലപ്പുഴ: പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച നടത്തി പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍. അടൂരിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. കൂടിക്കാഴ്ച അവിചാരിതമായിരുന്നെന്ന് മാധ്യമങ്ങളോട് ശ്രീകണ്ഠന്‍ പറഞ്ഞു.

കൂടിക്കാഴ്ചയില്‍ രാഷ്ട്രീയവും ചര്‍ച്ചയായതായാണ് വിവരം. വിഡി സതീശന്‍, രമേശ് ചെന്നിത്തല അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ രാഹുലുമായി കൃത്യമായി അകലം പാലിക്കുമ്പോള്‍ പാര്‍ട്ടിയില്‍ ഒരുവിഭാഗം ഇപ്പോഴും രാഹുലുമായി അടുത്ത സൗഹൃദം തുടരുന്നുണ്ടെന്നാണ് കൂടിക്കാഴ്ച വ്യക്തമാക്കു ന്നത്. പാര്‍ട്ടിക്ക് പുറത്തായെങ്കിലും രാഹുലുമായി വളരെ അടുപ്പം പുലര്‍ത്തുന്ന കോണ്‍ഗ്രസ് നേതാക്ക ളില്‍ ഒരാളാണ് വികെ ശ്രീകണ്ഠന്‍.’
ഹോട്ടലില്‍ വച്ച് അവിചാരിതമായി കണ്ടുമുട്ടുകയായിരുന്നെന്ന് വികെ ശ്രീകണ്ഠന്‍ പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് മറ്റ് ഉദ്ദേശ്യങ്ങള്‍ ഒന്നും തന്നെയില്ല. രാഹുല്‍ സുഹൃത്തിനെ കാണാന്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ താന്‍ ഭക്ഷണം കഴിക്കുന്നത് കണ്ട് അടുത്തേക്ക് വരികയായിരുന്നെന്ന് ശ്രീകണ്ഠന്‍ പറഞ്ഞു. പാലക്കാട് എംഎല്‍എയെ കണ്ടാല്‍ പാലക്കാട് എംപി മിണ്ടാതിരിക്കുമോ?. രാഹുലുമായി ചര്‍ച്ച നടത്താന്‍ പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചിട്ടില്ലെന്നും വികെ ശ്രീകണ്ഠന്‍ പറഞ്ഞു. ഇരുവരും തമ്മില്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ തവണ ഇരുവരും ഒന്നിച്ചായിരുന്നു ശബരിമല ദര്‍ശനത്തിന് എത്തിയത്.
Meeting shocks Congress leadership; V.K. Sreekandan renews friendship with Rahul Mankootathil. Senior leaders maintain distance; V.K. Sreekandan embraces; Discussions intensify in Congress.
