ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
കൊച്ചി: പിവി അന്‍വര്‍ എംഎല്‍എയും കുടുംബവും സ്വന്തമാക്കിവച്ച മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. ഭൂമി തിരിച്ചുപിടിക്കാന്‍ സ്വീകരിച്ച നടപടികള്‍ അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദമായി സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ അപേക്ഷ തള്ളിയ ഹൈക്കോടതി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും ജസ്റ്റിസ് എ രാജാവിജയ രാഘവന്‍ ആവശ്യപ്പെട്ടു. കേസ് അടുത്ത ചൊവ്വാഴ്ച പരിഗണിക്കും. ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചുണ്ടിക്കാട്ടി നല്‍കിയ കോടതിയലക്ഷ്യഹര്‍ജിയിലാണ് നടപടി.
ചട്ടം ലംഘിച്ച് പിവി അന്‍വര്‍ എംഎല്‍എയുടെയും കുടുംബാംഗങ്ങളുടെയും കൈ വശമുള്ള മിച്ചഭൂമി ആറുമാസത്തിനുള്ളില്‍ തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി 2020 മാര്‍ച്ച് 20-ന് ഉത്തരവിട്ടിരുന്നു. ഇതു നടപ്പാക്കിയില്ലെന്നാരോപിച്ച് നല്‍കിയ കോടതി യലക്ഷ്യ ഹര്‍ജിയില്‍ അഞ്ചുമാസത്തിനുള്ളില്‍ മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ 2022 ജനുവരിയില്‍ ഉത്തരവിട്ടിരുന്നു. ഇതും പാലിച്ചില്ലെന്നാരോപിച്ചാണ് പരാതിക്കാരന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
പിവി അന്‍വര്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍നിന്നു മത്സരി ച്ചപ്പോള്‍ 226.82 എക്കര്‍ കൈവശം ഉണ്ടെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍പാകെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് സ്ഥലം രേഖപ്പെടുത്തിയതില്‍ വന്ന പിഴ വാണെന്ന് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു.