മൈക്രോഫിനാന്‍സ് തട്ടിപ്പുകേസ്: വെള്ളാപ്പള്ളി നടേശന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്; വി എസിന് നോട്ടീസ്


തൃശൂര്‍: മൈക്രോഫിനാന്‍സ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. ഇടപാടില്‍ ക്രമക്കേടില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് തൃശൂര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം നടത്തിയത്.

പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ, കേസ് അവസാനിപ്പിക്കുന്നതില്‍ ആക്ഷേപമുണ്ടെങ്കില്‍ അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ വിജിലന്‍സ് കോടതി അച്യുതാനന്ദന് നോട്ടീസ് അയച്ചു.

എസ്എന്‍ഡിപി യൂണിയന്റെ ശാഖകള്‍ വഴി നടത്തിയ മൈക്രോ ഫിനാന്‍സ് ഇടപാടില്‍ 15 കോടിയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വിഎസിന്റെ പരാതി. പിന്നാക്കക്ഷേമ കോര്‍പ്പറേഷനില്‍ നിന്നെടുത്ത വായ്പ, വലിയ പലിശ നിരക്കില്‍ താഴേക്ക് നല്‍കിയ തട്ടിപ്പു നടത്തിയെന്നും വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


Read Previous

ആകാശത്ത് റോഡ് നിര്‍മിച്ച് താഴെ ഫിറ്റ് ചെയ്യാനാകില്ല’; കടകം പള്ളിക്ക് റിയാസിന്റെ മറുപടി

Read Next

ക്രമക്കേടു തടയാൻ പൊതുപരീക്ഷാ ബിൽ; ഒരു കോടിവരെ പിഴയും 10 വർഷംവരെ തടവും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »