Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അർധരാത്രി മിന്നൽ പരിശോധന: ലഹരി ഉപയോഗിച്ചവർ അടക്കം കൊച്ചിയിൽ 300 പേർ പിടിയിൽ; മദ്യപിച്ച് വാഹനമോടിച്ചത് 193 പേർ


കൊച്ചി: മയക്കുമരുന്ന് ഉപയോഗം തടയാന്‍ ലക്ഷ്യമിട്ട് കൊച്ചി നഗരത്തില്‍ അര്‍ധരാത്രിയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി പേര്‍ പിടിയില്‍. ലഹരി കടത്തിയവരും ഉപയോഗിച്ചവരും അടക്കം 300 പേരെ പൊലീസ് പിടികൂടി. എംഡിഎംഎയും ഹഷീഷ് ഓയിലും അടക്കമുള്ളവ പിടിച്ചെടുത്തു. മിന്നല്‍ പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച 193 പേരും കുടുങ്ങി. മിന്നല്‍ പരിശോധന രാത്രി മുതല്‍ പുലര്‍ച്ചെ വരെ നീണ്ടു.

ലഹരി മരുന്നിന്റെ ഉപയോഗം കൂടുന്നു എന്നും യുവാക്കള്‍ ഇതിന് അടിപ്പെടുന്നുവെന്നുമുള്ള റിപ്പോര്‍ ട്ടുകളുടെ അടിസ്ഥാനത്തിലാണ് കൊച്ചി നഗരത്തില്‍ സിറ്റി പൊലീസ് പരിശോധന കര്‍ശനമാക്കിയത്. വാരാന്ത്യത്തില്‍ യുവാക്കള്‍ നഗരത്തിന്റെ പല പ്രദേശങ്ങളിലും തമ്പടിക്കുന്നതായും അവിടെ ലഹരി മരുന്ന് വിതരണം നടക്കുന്നതുമായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ മിന്നല്‍ പരിശോധന.

ഇന്നലെ രാവിലെ എക്സൈസിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഉടനീളം പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സിറ്റി പൊലീസ് അര്‍ധരാത്രി മുതല്‍ പരിശോധന ആരംഭിച്ചത്. ഡിസിപി ഉള്‍പ്പെടെയുള്ളവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. കൊച്ചി നഗരത്തില്‍ നിന്ന് എളുപ്പം പുറത്തു കടക്കാന്‍ കഴിയുന്ന എല്ലാ വഴികളും അടച്ച് പഴുതടച്ച പരിശോധനയാണ് നടന്നത്.

എംഡിഎംഎയും ഹഷീഷ് ഓയിലും പിടികൂടിയതുമായി ബന്ധപ്പെട്ട് 77 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 80 ലധികം പേരാണ് പ്രതികള്‍. മദ്യപിച്ച് വാഹനമോടിച്ചതിന് 193 പേര്‍ക്കെതിരെ കേസെടുത്തു. ഇത് പ്രാഥമിക കണക്ക് മാത്രമാണെന്ന് പൊലീസ് വ്യക്തമാക്കി.


Read Previous

കണ്ണൂരിൻ്റെ പേര് പറഞ്ഞ് അധികം വിമർശനം വേണ്ട: എം വി ​ഗോവിന്ദന്റെ താക്കീത്, സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; നയരേഖയിന്മേലുള്ള ചർച്ചയ്ക്ക് മുഖ്യമന്ത്രി മറുപടി നൽകും

Read Next

കെ ഡി എം എഫ് റിയാദിന് പുതിയ ഭാരവാഹികൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »