ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തിരിച്ച് കേരള വന മേഖലയിലേക്ക് തന്നെ സഞ്ചരിക്കുന്നുവെന്ന് വനം വകുപ്പ്. നിലവിൽ മണ്ണാത്തിപ്പാറ യിലാണ് അരിക്കൊമ്പനുള്ളത്. ആനയുടെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നലുകൾ വനംവകുപ്പ് സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ്.

തമിഴ്‌നാട് വനം മേഖലയിലേക്ക് കടന്ന അരിക്കൊമ്പൻ മണിക്കൂറുകളോളം അവിടെ ചുറ്റിത്തിരിഞ്ഞ ശേഷം കേരളത്തിലേക്ക് തിരിച്ച് സഞ്ചരിക്കുകയാണ്. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വനം വകുപ്പ് അറിയിച്ചത്.
അതേസമയം, മയക്കത്തിൽ നിന്ന് വിട്ടുവന്ന അരിക്കൊമ്പന്റെ ആരോഗ്യനില പൂർണമായി തൃപ്‌തികരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥർ പറഞ്ഞു.അരിക്കൊമ്പൻ തുമ്പിക്കൈയിലെ മുറിവിനുള്ള മരുന്ന് നൽകിയിരുന്നു. ആന ജനവാസ മേഖലയി ലേക്ക് കടക്കില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.
നേരത്തെ മംഗളാദേവി ക്ഷേത്രത്തിനു സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് അരിക്കൊമ്പനെ തുറന്നു വിട്ടത്. കുങ്കിയാനകളുടെ സഹായം ഇല്ലാതെയാണ് അരിക്കൊമ്പനെ തിരികെ ഇറക്കിയതെങ്കിലും ബുദ്ധി മുട്ടുകളൊന്നും നേരിട്ടില്ല. പ്രവേശന കാവടത്തിൽ നിന്നും 17.5 കിലോമീറ്റർ അകലെയാണ് ആനയെ തുറന്നു വിട്ടത്.
