Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വണ്‍വേ തെറ്റിച്ച് മന്ത്രി റിയാസിന്റെ വാഹനം; എതിരെ ബസ്, ഗതാഗത കുരുക്ക്


കോഴിക്കോട്: വണ്‍വേ തെറ്റിച്ചെത്തിയ മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കിന് കാരണമായി. മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ വാഹനമാണ് വണ്‍വേ തെറ്റിച്ചത്. വൈകിട്ട് നാലരയോടെ കല്ലാച്ചി പഴയ മാര്‍ക്കറ്റ് റോഡിലാണ് സംഭവം.

മന്ത്രിയുടെ വാഹനം വളയം ഭാഗത്തുനിന്നാണ് ട്രാഫിക് സംവിധാനം തെറ്റിച്ച് വന്നത്. വളയത്ത് സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടനം കഴിഞ്ഞ് തിരിച്ചു വരികയായിരുന്നു അദ്ദേഹം. അവിടെനിന്ന് കുറ്റ്യാടി ഭാഗത്തേക്ക് പൊലീസ് അകമ്പടി ഇല്ലാതെയായി രുന്നു മന്ത്രിയുടെ വരവ്. എതിരെ വന്ന വാഹനങ്ങള്‍ക്ക് മുന്നോട്ടു പോകാനാകാതെ വന്നതോടെ സ്ഥലത്ത് ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

രണ്ടു വാഹനങ്ങള്‍ക്ക് കഷ്ടിച്ച് കടന്നുപോകാന്‍ കഴിയുന്ന റോഡില്‍, എതിരെ ബസ് വന്നതോടെ മന്ത്രിയുടെ വാഹനം കുടുങ്ങി. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടാണ് മന്ത്രിയുടെ വാഹനത്തിന് മുന്നോട്ടു പോകാന്‍ സൗകര്യമൊരുക്കിയത്.


Read Previous

വേനൽ മഴ ശക്തമായി; തെക്കൻ കേരളത്തിൽ കനത്ത മഴ

Read Next

റഷ്യന്‍ ഗ്രാമത്തില്‍ ഷെല്‍ ആക്രമണം; നാലു മരണം, അതിര്‍ത്തിയില്‍ ട്രെയിന്‍ കത്തി, തിരിച്ചടിച്ച് യുക്രൈന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »