Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തി എംഎൽഎ, സ്ത്രീകളോട് മാന്യമായി പെരുമാറാൻ അറിയില്ലെങ്കിൽ മോന്ത അടിച്ച് പൊളിക്കും


പാലക്കാട്: സഹോദരിയെ അപമാനിച്ച ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിയെ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്. വിവാഹം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് എംഎൽഎയുടെ സഹോദരി ഓങ്ങല്ലൂർ പഞ്ചായത്ത് ഓഫീസിൽ സെക്രട്ടറി ജഗദീഷിനെ കാണാൻ എത്തിയത്. ഈ സമയത്ത് ജഗദീഷ് സഹോദരിയോട് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ ചോദിച്ചെന്നും പിന്നാലെ അപമാനിച്ചെന്നുമാണ് എംഎൽഎ ആരോപിക്കുന്നത്. ജനുവരി 20നായിരുന്നു ആരോപണത്തിന് ആസ്പദമായ സംഭവം നടന്നത്.

സഹോദരി പഞ്ചായത്ത് ഓഫീസിൽ നിന്ന് കരഞ്ഞുകൊണ്ടാണ് പോയതെന്നും ഇതോടെയാണ് താൻ ജഗീഷിനെ ഫോണിൽ വിളിച്ചതെന്നുമാണ് മുഹമ്മദ് മുഹ്‌‌സിൻ പറയുന്നത്. വീട്ടിലെ സ്ത്രീകളോട് മാന്യമായി പെരുമാറാൻ അറിയില്ലെങ്കിൽ മോന്ത അടിച്ച് പൊളിക്കുമെന്നും നേരിട്ട് വരാൻ അറിയാമെന്നും എംഎൽഎ ജഗദീഷിനോട് പറഞ്ഞു. ഞാൻ നിയമസഭയിൽ ആയതുകൊണ്ടാണ് ഇപ്പോൾ വരാത്തതെന്നും പെൺകുട്ടി അവിടെ വന്നു കരഞ്ഞിട്ടല്ലേ പോയതെന്നും ഈ വർത്തമാനം ഇനി പറഞ്ഞാൽ മോന്തയ്ക്ക് രണ്ട് തന്നിട്ടേ സംസാരിക്കൂ എന്നും മുഹ്സിൻ പറയുന്നുണ്ട്. വനിതാ മെമ്പർമാരോടും പഞ്ചായത്ത് സെക്രട്ടറി മോശമായി സംസാരിച്ചതും മുഹ്‌സിന്റെ ശബ്ദശകലത്തിലുണ്ട്.

സെക്രട്ടറിക്ക് സ്ഥലംമാറ്റം കിട്ടിയ ശേഷമാണ് എംഎൽഎ ഭീഷണിപ്പെടുത്തിയ ശബ്ദശകലം പുറത്തുവന്നിരിക്കുന്നത്. അതേസമയം, ജഗദീഷ് സ്ത്രീകളടക്കമുളളവരോട് നിരന്തരം മോശമായി സംസാരിച്ചതിനെ തുടർന്നാണ് ഭീഷണി കലർന്ന രീതിയിൽ സംസാരിക്കേണ്ടി വന്നതെന്നും എംഎൽഎ പ്രതികരിച്ചു.


Read Previous

വിദ്യാർത്ഥിനി പ്രസവിച്ചതോടെ കുഞ്ഞിന്റെ അച്ഛനായ സഹപാഠി മുങ്ങി കാമുകനായ സഹപാഠി അറസ്റ്റിൽ

Read Next

‘കേരള മാതൃക’ ദേശീയ ബദൽ; സിപിഎം 24ാം പാർട്ടി ​കോൺ​ഗ്രസിൽ ‘കേരളം’ നിറഞ്ഞു നിൽക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »