മോഹൻലാൽ ശബരിമലയിൽ ദർശനം നടത്തി; മമ്മൂട്ടിയുടെ പേരിൽ ഉഷഃപൂജ


പത്തനംതിട്ട: നടൻ മോഹൻലാല്‍ ശബരിമലയിൽ എത്തി അയ്യപ്പ ദർശനം നടത്തി. ആരാധകർ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ റിലീസിങ്ങിന് ദിവസങ്ങൾ ബാക്കിനില്‍ക്കെ താരം ശബരിമലയിൽ ദർശനം നടത്തിയത്. ഇന്ന് വൈകിട്ടോടെ പമ്പയില്‍ എത്തിയ മോഹൻലാലിനെ ദേവസ്വം ബോർഡ് അധികൃതർ ചേർന്ന് സ്വീകരിച്ചു.

പമ്പയിൽ നിന്ന് കെട്ട് നിറച്ച് മല കയറിയ താരം സന്നിധാനത്ത് എത്തിയാണ് ദർശനം നടത്തിയത്. സുഹൃ ത്തുക്കള്‍ക്കൊപ്പമാണ് ദർശനം നടത്തിയത്. നീല ഷർട്ടും കറുത്ത മുണ്ടുമുടുത്ത് നഗ്നപാദ നായാണ് താരം സുഹൃത്തുക്കൾക്കൊപ്പം മലകയറിയത്.

ശബരിമല ദർശനം നടത്തിയ നടൻ മോഹൻലാൽ മമ്മൂട്ടിക്ക് വേണ്ടി അയ്യന്‍റെ മുന്നിൽ ഉഷഃപൂജ കഴിപ്പിച്ചു. ‘മുഹമ്മദ് കുട്ടി വിശാഖം നക്ഷത്രം’ ഉഷഃപൂജയ്ക്കുള്ള രസീതിൽ മോഹൻലാലിന്‍റെ നിർദ്ദേശപ്രകാരം ദേവസ്വം ജീവനക്കാർ കുറിച്ചത് ഇങ്ങനെ.

നടന്‍ മമ്മൂട്ടി അസുഖബാധിതനായി ചികിത്സയില്‍ കഴിയുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.ശബരിമലയിലേക്ക് തിരിക്കും മുൻപ് കഴിഞ്ഞ ദിവസം മോഹൻലാല്‍ മമ്മൂട്ടിയുമായി സംസാരിച്ചിരുന്നുവെന്നും ശബരിമല ദർശനത്തിന് പോകുന്ന കാര്യം അറിയിച്ചതായുമാണ് വിവരം.

മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ വലിയ മാതൃകയാണെന്ന് സോഷ്യൽ മീഡിയയിൽ ആരാധകർ കുറിക്കുന്നു. വൈകുന്നേരം പമ്പ ഗണപതി ക്ഷേത്രത്തിൽ നിന്ന് കെട്ടു നിറച്ചാണ് മോഹൻലാൽ മല ചവിട്ടിയത്. സന്ധ്യയോടെ സന്നിധാനത്ത് എത്തിയ മോഹൻലാൽ ബുധനാഴ്‌ച പുലർച്ചെ നിർമ്മാല്യ ദർശനത്തിനു ശേഷം നെയ്യഭിഷേകവും കഴിഞ്ഞ് മടങ്ങും.

പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന എമ്പുരാന്‍റെ ആദ്യ പ്രദർശനം മാർച്ച്‌ 27ന് രാവിലെ ആറു മണിക്ക് തുടങ്ങുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം. ഇതിനിടെ മോഹൻലാൽ ശബരിമല ദർശനത്തിനെ തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പൃഥ്വിരാജ് സംവിധാനം ചെയ്‌ത എമ്പുരാന് ശേഷം മോഹൻലാൽ- ശോഭന കോംബോയിൽ തരുൺ മൂർത്തി സംവിധാനം ചെയ്‌ത ‘തുടരും’ എന്ന ചിത്രമാണ് റിലീസിനുള്ളത്. നിലവില്‍ സത്യൻ അന്തിക്കാടി ന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ഈ ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി മോഹൻലാല്‍ എമ്പുരാന്‍റെ പ്രൊമോഷന്‍ തിരക്കുകളിലാ ണെന്നും വാർത്തകൾ വന്നിരുന്നു.


Read Previous

ലഹരിക്കടിമയായ ഭർത്താവിൻറെ വെട്ടേറ്റ് ഭാര്യ മരിച്ചു, പിതാവിനും മാതാവിനും വെട്ടേറ്റു, പിതാവിൻറെ പരിക്ക് ഗുരുതരം

Read Next

ഡൽഹിയിലെ അനൗദ്യോഗിക കൂടിക്കാഴ്‌ച എന്തിന്? മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ കോൺഗ്രസ്; മൊഴിമുട്ടി ബിജെപി സംസ്ഥാന ഘടകവും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »