ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മോഹിനിയാട്ടം പെൺകുട്ടികൾക്ക് മാത്രമല്ല ആൺകുട്ടികൾക്കും പഠിക്കാൻ അവസരം ഒരുക്കുമെന്ന് കേരള കലാമണ്ഡലം. ഇന്ന് ചേരുന്ന ഭരണസമിതി യോഗത്തിൽ ഇത് സംബന്ധിച്ച നിർണായക തീരുമാനമുണ്ടാകും.

കലാമണ്ഡലവും അഭിസംബോധന ചെയ്യും, ജെൻട്രൽ ന്യൂട്രലായ അക്കാദമിക സ്ഥാപനമായി കലാമണ്ഡലം നിലനിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും അതിനാല്‍ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുമെന്നും വൈസ് ചാൻസിലർ അറിയിച്ചു. മോഹിനിയാട്ടത്തെക്കുറിച്ചും ആർഎൽവി രാമകൃഷ്ണന് നേരിടേണ്ടിവന്ന അധിക്ഷേ പത്തെക്കുറിച്ചും ചർച്ചകളും വിവാദങ്ങളും ഉയർന്ന സാഹചര്യത്തിലാണ് കലാമണ്ഡ ലത്തിൻ്റെ തീരുമാനം.
എട്ടാം ക്ലാസുമുതൽ പിജി കോഴ്സ് വരെ മോഹിനിയാട്ടം പഠിക്കാനുള്ള അവസരമുണ്ട് കേരള കലാമണ്ഡലത്തിൽ . നൂറിലേറെ വിദ്യാർഥിനികൾ പത്തിലേറെ കളരികളിൽ ചുവടുറയ്ക്കുന്നു. അതിനാൽ തന്നെ അധിക തസ്തിക സൃഷ്ടിക്കേണ്ട ആവശ്യം വരുന്നില്ല. ഇത് ആൺകുട്ടികള്‍ക്ക് മോഹിനിയാട്ടം പഠിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ തടസമാവില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമായാൽ മാത്രം തീരുമാനം തിരഞ്ഞെടുപ്പിന് ശേഷമെടുക്കാനാണ് കരുതുന്നതെന്നും സമിതി വ്യക്തമാക്കുന്നു.
