മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ സിബിഐ അന്വേഷണം വേണം; ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി


കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടും മാസപ്പടിയുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മാധ്യമ പ്രവര്‍ത്തകന്‍ എം ആര്‍ അജയനാണ് പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിലെ രേഖകളുടെ അടിസ്ഥാന ത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.

മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. അതിനിടെ മാസപ്പടി കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് കൈമാറി. പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി നല്‍കിയ അപേക്ഷ എറണാകുളം അഡീഷണല്‍ കോടതി അംഗീകരിച്ചതിനെ തുടര്‍ന്നാണ് എസ്എഫ് ഐഒയുടെ നടപടി. എസ് എഫ് ഐ ഒയുടെ കുറ്റപത്രം പരിശോധിച്ചശേഷം തുടര്‍നടപടികളിലേക്ക് പോകാനാണ് ഇ ഡിയുടെ നീക്കം.’

മാസപ്പടി ഇടപാടില്‍ ഇന്‍കം ടാക്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിഎംആര്‍എല്ലിനും മുഖ്യമ ന്ത്രിയുടെ മകള്‍ വീണയുടെ സ്ഥാപനത്തിനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ തന്നെ അന്വേ ഷണം തുടങ്ങിയിരുന്നു. എസ്എഫ്‌ഐഒ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിനൊപ്പമുളള മൊഴി കള്‍ക്കും രേഖകള്‍ക്കുമായി ഇഡി മറ്റൊരു അപേക്ഷ കോടതിയില്‍ നല്‍കുമെന്നാണ് വിവരം.


Read Previous

തറവാട് ജെ.പി.കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ-3 ഏപ്രില്‍ 24 മുതല്‍ 26 വരെ.

Read Next

എത്ര വിചിത്രമായ ലോകം, വിമര്‍ശനം ചില മനുഷ്യരിലുള്ള നന്മ വിളിച്ച് പറഞ്ഞതിന്’; മറുപടിയുമായി ദിവ്യ എസ് അയ്യര്‍- വിഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »