കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്


കണ്ണൂര്‍: കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാതമംഗലത്തെ ബി ജെ പി പ്രാദേശിക നേതാവ് കൈതപ്രം സ്വദേശി കെ കെ രാധാകൃഷ്ണനാണ് (51) കൊല്ലപ്പെട്ടത്. രാധാകൃഷ്ണന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് പരിയാരം മെഡിക്കൽ കോളേജിൽ നടക്കും.

സംഭവത്തില്‍ പെരുമ്പടവ് സ്വദേശിയായ സന്തോഷിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പ്രതി ഇന്നലെ മദ്യലഹരിയിലായിരുന്നു. ഇന്ന് വിശദമായി ചോദ്യം ചെയ്യും. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സന്തോഷും രാധാകൃഷ്ണനും തമ്മിൽ മുമ്പും പ്രശ്നങ്ങളുണ്ടായിരുന്നു. അന്ന് പൊലീസ് ഇടപെട്ടാണ് ഒത്തുതീർപ്പാക്കിയത്.

രാധാകൃഷ്ണനെ കൊലപ്പെടുത്താണമെന്ന ഉദ്ദേശത്തോടുകൂടി, അയാൾ സ്ഥിരമായി വരാറുള്ള സ്ഥലത്ത് തോക്കുമായി സന്തോഷ് കാത്തിരുന്നു. ‌രാധകൃഷ്ണൻ എത്തിയതോടെ കൊലപ്പെടുത്തി. നാടൻ തോക്ക് ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.


കൊലപാതകം നടത്തുന്നതിന് ഒരു മണിക്കൂർ മുമ്പ് ഇയാൾ ഫേസ്ബുക്കിൽ ഭീഷണി ഒരു പോസ്റ്റിട്ടിരുന്നു. “കൊള്ളിക്കുക എന്നത് ആണ് ടാസ്ക്. കൊള്ളും എന്നത് ഉറപ്പ്” എന്ന അടിക്കുറിപ്പോടെ തോക്കുമായി നിൽക്കുന്ന ചിത്രമായിരുന്നു പങ്കുവച്ചത്.


Read Previous

നിർത്തിയിട്ട കാറിൽ നിന്ന് നാൽപ്പത് ലക്ഷം രൂപ കവർന്നതായി പരാതി. കോഴിക്കോട് പൂവാട്ടുപറമ്പിലെ ഒരു ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസ് തകർത്താണ് കവർച്ച നടത്തിയത്. 

Read Next

പെൺകുട്ടികളെ ശിശുക്ഷേമ സമിതിയുടെ അഭയകേന്ദ്രത്തിലേക്ക് മാറ്റിഅമ്മയ്‌ക്കെതിരെ തെളിവില്ല, യുവതിയെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »