Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം; മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളെ ഫെബ്രുവരിയില്‍ പ്രഖ്യാപിക്കും


മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ഥികളെ ഫെബ്രുവരിയില്‍ പ്രഖ്യാപിക്കു മെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെങ്കിലും യുഡി എഫില്‍ പ്രശ്‌നങ്ങള്‍ക്ക് ലീഗ് നില്‍ക്കില്ല. സീറ്റുകള്‍ വച്ചുമാറുന്നുണ്ടെങ്കില്‍ അത് വിജയസാധ്യത മാത്രം പരിഗണിച്ചാകും. മൂന്ന് ടേമില്‍ മത്സരിച്ചവര്‍ മാറിനില്‍ക്കട്ടെയെന്നത് ഇതുവരെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബാധമാക്കിയിട്ടില്ലെന്നും പിഎം സലാം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് സെമി ഫൈനലായിരുന്നു. അതില്‍ അഭൂതപൂര്‍വമായ വിജയം കിട്ടി. ഇനി ഫൈനലാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയും മുന്നണിയും സജ്ജമാണ്. ജനുവരിയില്‍ യുഡിഎഫിന്റെ സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഫെബ്രുവരിയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകുമെന്നും പിഎംഎ സലാം പറഞ്ഞു.

മുസ്ലീം ലീഗിന് കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെന്നാണ് പാണക്കാട് തങ്ങള്‍ പറഞ്ഞത്. ഇത് സംബന്ധിച്ച് യുഡിഎഫില്‍ തീര്‍ത്തും സൗഹാര്‍ദപരമായ ചര്‍ച്ചായായിരിക്കും നടക്കുക. മൂന്ന് ടേമില്‍ മത്സരിച്ചവര്‍ മാറിനില്‍ക്കട്ടെയെന്നത് ഇതുവരെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബാധമാക്കിയിട്ടില്ല. ഇനി വേണമെങ്കിലും അത്തരമൊരു തീരുമാനത്തിലെത്താം. തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും പിഎംഎ സലാം പറഞ്ഞു.

തന്ത്രിയായാലും മന്ത്രിയായാലും തെറ്റ് ചെയ്താല്‍ തെറ്റല്ലേ?. മോഷണം നടത്തിയിട്ടുണ്ടെങ്കില്‍ ശിക്ഷിക്ക പ്പെടണം അത് ആരായാലൂം. എവിടെയെങ്കിലും അന്വേഷണം ചെന്നെത്തുമെന്ന് ഭയപ്പെട്ട് അത് തടസപ്പെടുത്താന്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്തതാണെങ്കില്‍ അത് പരിശോധിക്കണമെന്നും പിഎംഎ സലാം പറഞ്ഞു.


Read Previous

എഐ തട്ടിപ്പ് കണ്ടെത്തൽ പ്രയാസകരം,തിരിച്ചറിയാൻ ചില വഴികൾ; നിർദ്ദേശങ്ങളുമായി യുഎഇ സൈബർ സുരക്ഷാ അതോറിറ്റി

Read Next

മുല്ലപ്പൂ തൊട്ടാൽ കൈപൊള്ളും, ഗുരുവായൂരിൽ ഒരു മുഴത്തിന് 150 രൂപ വരെ, വിവാഹസംഘങ്ങൾക്ക് തിരിച്ചടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »