Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൂടുതല്‍ പേരും യാത്ര ചെയ്തത് യുഎഇയിലേക്ക്; കണ്ണൂര്‍ വിനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 29 ശതമാനം വര്‍ധന


കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മെയ് മാസത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 29 ശതമാനവും വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ 36 ശതമാനവും വര്‍ധനയാണ് രേഖപ്പെടുത്തിയിരി ക്കുന്നത്. യാത്ര ചെയ്തത് 1,47,928 പേരാണ്. കഴിഞ്ഞ മാസം 1211 സര്‍വീസുകളാണ് നടത്തിയത്. അന്താരാഷ്ട്ര സര്‍വീസില്‍ അബുദാബി സെക്ടറിലാണ് ഏറ്റവുമധികം യാത്രക്കാരുണ്ടായത്. 23,587 പേരാണ് അബുദാബിയിലേക്ക് യാത്ര ചെയ്തത്. ആകെ അന്താരാഷ്ട്ര യാത്രക്കാരുടെ 60 ശതമാനവും യുഎഇയിലേക്കാണ്.

ഫുജൈറയിലേക്ക് ഇന്‍ഡിഗോ സര്‍വീസ് തുടങ്ങിയതോടെ ദുബായ്, ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ, ഫുജൈറ എന്നി അഞ്ച് യുഎഇ നഗരങ്ങളിലേക്കും സര്‍വീസുകളുള്ള ദക്ഷിണേന്ത്യയിലെ ഏക വിമാന ത്താവളമായി കണ്ണൂര്‍ മാറി. തുടക്കത്തില്‍ തന്നെ ഓരോ സര്‍വീസിലും 90 ശതമാനത്തിലധികം യാത്രക്കാര്‍ ഫുജൈറ സെക്ടറിലുണ്ട്. ജൂണ്‍ മധ്യത്തോടെ ദമാമിലേക്കും ഇന്‍ഡിഗോ സര്‍വീസുകള്‍ തുടങ്ങും.

13,200 പേര്‍ യാത്ര ചെയ്ത മുംബൈ സെക്ടറിലാണ് ആഭ്യന്തര തലത്തില്‍ കഴിഞ്ഞ മാസം കൂടുതല്‍ യാത്രക്കാരുള്ളത്. ഇന്‍ഡിഗോയോടൊപ്പം ഏപ്രില്‍ മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസും സര്‍വീസ് തുടങ്ങി യതോടെയാണ് മുംബൈ സെക്ടറില്‍ യാത്രക്കാര്‍ വര്‍ധിച്ചത്. ഹൈദരാബാദ്, തിരുവനന്തപുരം റൂട്ടുകളി ലേക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് മെയ്.ില്‍ സര്‍വീസുകള്‍ തുടങ്ങിയിരുന്നു. മെയ് 11 മുതല്‍ 29 വരെ 4,756 ഹജ്ജ് തീര്‍ഥാടകര്‍ കണ്ണൂരില്‍ നിന്ന് പുറപ്പെട്ടു. ഇവരെ തിരികെ നാട്ടിലെത്തിക്കുന്ന രണ്ടാം ഘട്ട സര്‍വീസുകള്‍ ജൂണ്‍ 30 ന് തുടങ്ങും.


Read Previous

സില്‍വര്‍ലൈന് ബദലായി ഇ. ശ്രീധരന്‍ സമര്‍പ്പിച്ച പദ്ധതി കേന്ദ്ര പരിഗണനയില്‍; നിലപാട് കേരളത്തെ അറിയിക്കും

Read Next

മാസ്‌ക് വെക്കണം; സംസ്‌ഥാനത്ത്‌ ഒരിടവേളക്ക് ശേഷം കോവിഡ് പരിശോധന വീണ്ടും നിർബന്ധമാക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »