Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അമ്മ ജനറല്‍ ബോഡി യോഗം കൊച്ചിയില്‍; 13 വര്‍ഷത്തിനുശേഷം യോഗത്തില്‍ പങ്കെടുത്ത് ജഗതി ശ്രീകുമാര്‍ 


തിരുവനന്തപുരം: താര സംഘടനയായ അമ്മയുടെ ജനറൽബോഡി യോഗം കൊച്ചിയില്‍ പുരോഗമി ക്കുന്നു. യോഗത്തില്‍ പങ്കെടുക്കാന്‍ 13 വര്‍ഷത്തിനുശേഷം മലയാളത്തിൻ്റെ അതുല്യ നടൻ ജഗതി ശ്രീകുമാറും എത്തി. ഇന്ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെൻ്ററില്‍ നടക്കുന്ന ജനറൽബോഡി മീറ്റിങ്ങിലാണ് ജഗതി ശ്രീകുമാർ പങ്കെടുത്തത്. അപകടത്തിനുശേഷം ഇത് ആദ്യമായാണ് ജഗതി ശ്രീകുമാർ അമ്മ മീറ്റിങ്ങിൽ പങ്കെടുക്കുന്നത്. മീറ്റിങ്ങിന് എത്തിയ ജഗതി ശ്രീകുമാറിനെ നടൻ മോഹൻ ലാൽ സ്വീകരിച്ചു. സീനിയർ താരങ്ങളടക്കം ജഗതി ശ്രീകുമാറിനോട് സ്നേഹപ്രകടനങ്ങളും കുശലാന്വേ ഷണങ്ങൾ നടത്തുകയും ചെയ്‌തു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് ജഗതി ശ്രീകുമാർ വിമാന മാർഗമാണ് എത്തിച്ചേർന്നത്. യാത്രയ്‌ക്കിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്തിനുള്ളിൽ വച്ച് ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടുകയും സുഖ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്‌തിരുന്നു. ഇതു സംബന്ധിച്ച ഫോട്ടോ പിണറായി വിജയന്‍തന്നെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവനന്നതിനു പിന്നാലെ ലൈംഗികാരോപണ വിഷയവുമായി ബന്ധപ്പെട്ട് അമ്മ സംഘടനയിൽ ഉണ്ടായ പ്രശ്‌നങ്ങൾക്കുശേഷം സംഘടിപ്പിക്കുന്ന ആദ്യ ജനറൽ ബോഡി മീറ്റിങ് ആണിത്. പ്രസിഡൻ്റ് സ്ഥാനം രാജിവച്ച മോഹൻലാലിനെ വീണ്ടും തിരികെ കൊണ്ടുവരാനുള്ള ചർച്ചകൾ ഇന്നത്തെ ജനറൽബോഡി മീറ്റിങ്ങിൽ നടക്കും. എന്നാല്‍ മോഹന്‍ലാല്‍ വിസമ്മതം അറിയിച്ചതായാണ് സൂചന. കേസ് തുടരുന്നതിനാല്‍ ചുമതലയില്‍ തുടരാന്‍ സിദ്ദിഖും വിസമ്മതം അറിയിച്ചിട്ടുണ്ട്. തിര ഞ്ഞെടുപ്പ് പ്രക്രിയകൾ ഇല്ലാതെതന്നെ സംഘടനയുടെ ഭരണസമിതിയെ കുറിച്ചുള്ള കാര്യങ്ങളിൽ ഇന്ന് തീരുമാനം ഉണ്ടാകാനാണ് സാധ്യത. ജനറൽബോഡി മീറ്റിങ്ങിനു ശേഷം സംഘടനയുടെ തീരുമാനങ്ങൾ ഔദ്യോഗികമായി മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കും.


Read Previous

ഇറാഖ് യുദ്ധകാലത്തെ നുണകളെ ഇത് ഓർമിപ്പിക്കുന്നു”, ഇറാനിലെ യുഎസ് ആക്രമണത്തെ അപലപിച്ച് സിപിഎം

Read Next

ദിശ യോഗ മീറ്റ് 2025 സൗദി ഈസ്റ്റേൺ പ്രൊവിൻസ് ദമ്മാമിൽ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »