അമ്മായിയമ്മയെ തലയ്ക്കടിച്ച് വീടിന് തീയിട്ടു; പിന്നാലെ മരുമകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു, രണ്ട് പേരും ഗുരുതരാവസ്ഥയിൽ


കൊല്ലം: വയോധികയെ തലയ്ക്കടിച്ച് ക്രൂരമായി പരിക്കേൽപ്പിച്ച ശേഷം മരുമകൻ പാചകവാതക സിലിണ്ടർ തുറന്നുവിട്ട് വീട് കത്തിച്ചു.

60കാരനായ മണിയപ്പനാണ് അക്രമം നടത്തിയത്. പാരിപ്പള്ളി മീനമ്പലത്ത് ഇന്ന് രാവിലെയായിരുന്നു സംഭവം. ഇയാൾ കഴുത്തും കൈ ഞരമ്പും മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭാര്യാ മാതാവ് രത്നമ്മ (80) ഗുരുതരമായി പരിക്കേറ്റ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മണിയപ്പന്റെ ആരോഗ്യനിലയും ഗുരുതരമാണ്.

പരവൂരിൽ നിന്ന് അഗ്നി രക്ഷാ സേനാംഗങ്ങൾ എത്തിയാണ് വീട്ടിലെ തീ അണച്ചത്.


Read Previous

എ ആർ റഹ്മാൻ ആശുപത്രിയിൽ; ഉടൻ വീട്ടിലേക്ക് മടങ്ങും, ആരോഗ്യസ്ഥിതിയെക്കുറിച്ച് എം കെ സ്റ്റാലിൻ

Read Next

ലഹരിക്ക് പൂട്ടിടാൻ എക്‌സൈസും പൊലീസും; സമഗ്ര ഡേറ്റാബേസ് തയ്യാറാക്കും; മനോജ് എബ്രഹാമിന് ഏകോപന ചുമതല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »