ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി; ഗുരുതര പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചരിഞ്ഞു


ഇടുക്കി: ചിന്നക്കനാലിൽ കാട്ടാനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചരിഞ്ഞു. ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിലാണ് മുറിവാലന് ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ ദിവസം വനം വകുപ്പ് ഒറ്റയാന് ചികിത്സ ആരംഭിച്ചിരുന്നു.

ഒരാഴ്‌ച മുൻപാണ് ചക്കകൊമ്പനും മുറിവാലനും തമ്മിൽ കൊമ്പുകോര്‍ത്തത്. പിൻഭാഗത്ത് ഗുരുതര മുറിവ് പറ്റിയ ആനയെ വനം വകുപ്പ് നിരീക്ഷിച്ച് വരികയായി രുന്നു. അവശനിലയിലായ കൊമ്പൻ കഴിഞ്ഞ ദിവസം ചിന്നക്കനാലില്‍ നിന്നും 500 മീറ്റർ അകലെ വനമേഖലയിൽ വീണു.

വനം വകുപ്പ് വെറ്റിനറി സംഘം മുറിവാലന് ഇന്നലെ പ്രാഥമിക ചികിത്സ നൽകി. പഴുപ്പ് കുറയുന്നതിന് ആൻ്റിബയോടിക്കും നൽകി. കൊമ്പ് കൊണ്ട് മുറിവേറ്റ ഭാഗം പഴുത്ത താണ് ഒറ്റയാൻ അവശ നിലയിലായത്. ചക്ക കൊമ്പനും മുറിവാലനും തമ്മിൽ ഏറ്റുമുട്ടൽ പതിവാണെങ്കിലും ഗുരുതര പരുക്ക് ഏൽക്കുന്നത് ആദ്യമായായിരുന്നു.


Read Previous

വ്യാജ വാർത്തകൾക്കെതിരെ കേന്ദ്ര തലം മുതൽ ജില്ലാ തലം വരെ ക്വിക്ക് റെസ്‌പോൺസ് ടീമുകള്‍; ശക്തമായ നടപടിയ്‌ക്ക് ഒരുങ്ങി കോൺഗ്രസ്

Read Next

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ ടി-20 മത്സരം നാളെ മുതല്‍; ആലപ്പി റിപ്പിള്‍സും തൃശൂര്‍ ടൈറ്റന്‍സും തമ്മില്‍ ആദ്യ പോരാട്ടം, പ്രവേശനം സൗജന്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »