“നല്ല നിലയിൽ തീർക്കണം” സ്ത്രീ പീഡകരുടെ ദല്ലാൾ വേഷം സ്വയം അണിയുന്ന എ കെ  ശശീന്ദ്രൻ്റെ ഈ ചെയ്തിയെ പറ്റി അതേ പാർട്ടിയിലെ വനിതാ നേതാവ് ശ്രീമതി ലതികാ സുഭാഷിന് എന്താണ് പറയാനുള്ളത്: രാഹുല്‍ മാങ്കൂട്ടത്തില്‍.


സ്ത്രീ പീഡകരുടെ ദല്ലാൾ വേഷം സ്വയം അണിയുന്ന എ കെ  ശശീന്ദ്രൻ്റെ ഈ ചെയ്തിയെ പറ്റി അതേ പാർട്ടിയിലെ വനിതാ നേതാവ് ശ്രീമതി ലതികാ സുഭാഷിന് എന്താണ് പറയാനുള്ളതെന്ന് രാഹുല്‍ മാങ്ക്കൂട്ടത്തില്‍.

ഭരണഘടനയോട് കൂറു പുലർത്തുമെന്ന് പറഞ്ഞ് സത്യപത്രിജ്ഞ ചെയ്ത എകെ  ശശീന്ദ്രൻ എന്ന മന്ത്രി പറഞ്ഞ വാക്കുകളാണ്.എന്താണ് നല്ല നിലയിൽ തീർക്കേണ്ടത്?  ഒരു നേതാവ് ഒരു പെൺകുട്ടിയെ പീഡിപ്പിക്കുവാൻ ശ്രമിച്ച പരാതി. ആരോടാണ് പറയുന്നത്?  ആ പെൺകുട്ടിയുടെ അച്ഛനോട്.
കൃത്യമായ നിയമ ലംഘനവും, അധികാര ദുർവിനിയോഗവും കാണിച്ച മന്ത്രി രാജി വെയ്ക്കണം. അതിനു തയ്യാറാകാത്ത പക്ഷം മുഖ്യമന്ത്രി ശശീന്ദ്രനെ പുറത്താക്കണം.

സി പി എംനെ പോലെ സ്വന്തമായി കോടതിയും കമ്മീഷനും ഇല്ലാത്തത് കൊണ്ട്, സ്ത്രീ പീഡകരുടെ ദല്ലാൾ വേഷം സ്വയം അണിയുന്ന എ കെ  ശശീന്ദ്രൻ്റെ ഈ ചെയ്തിയെ പറ്റി അതേ പാർട്ടിയിലെ വനിതാ നേതാവ് ശ്രീമതി ലതികാ സുഭാഷിന് എന്താണ് പറയാനുള്ളത്?

മകൾ പീഡിപ്പിക്കപ്പെട്ട പരാതി തീർക്കുവാൻ അച്ഛനോട് ഒരു മന്ത്രി തന്നെ ആവശ്യപ്പെടുന്ന ക്രൂരമായ ഗതികേടിലാണ് കേരളം. സ്ത്രീ പീഡകരുടെ ആശ്രയ കേന്ദ്രമാകുന്നു സർക്കാർ. പിങ്ക് പോലീസിനെ ക്കാളും, സ്ത്രീ പീഡകരെ സംരക്ഷിക്കുന്നതിൽ “പങ്ക്” ഇല്ലാത്ത സർക്കാരാണ് അനിവാര്യത


Read Previous

സ്ത്രീ പീഡന പരാതിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് വിഷയം ഒതുക്കി തീര്‍ക്കാന്‍ മന്ത്രി ഇടപെട്ടത് കൂടുതല്‍ തെളിവുമായി പരാതിക്കാരി, മന്ത്രിയെ പിന്തുണച്ച്‌ പി.സി ചാക്കോ.

Read Next

ദിവസവും ബദാം കുതിർത്ത് കഴിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »