അത്തോളി: ദേശീയ മത്സ്യകർഷക അവാർഡ് ജേതാവ് അത്തോളി കൂടത്തുംകണ്ടി മനോജ് (59) അന്തരിച്ചു.

2011ലും 2012 ലും രണ്ട് തവണ മത്സ്യകർഷകനുള്ള ദേശീയ അവാർഡ് മനോജിനെ തേടിയെത്തി. 2020 ൽ മികച്ച ഓരുജലകർഷകനുള്ള അവാർഡും ലഭിച്ചു. മനോജിൻ്റെ നാഷണൽ അക്വാഫാം ജില്ലയിലെ മികച്ച കോഴിക്കോട് ജില്ലയിലെ കരിമീൻ ഫാം കൂടിയാണ്.
ഭാര്യ: സുനിത. അച്ഛൻ: പരേതനായ ദേവദാസൻ. അമ്മ: ഗംഗാദേവി. സഹോദരങ്ങൾ: സഹോദരങ്ങൾ: മീനാകുമാരി, വിജയലഷ്മി, രാജീവൻ, ശുഭലഷ്മി,ശർമ്മിള, സന്തോഷ്കുമാർ.