Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉദ്ഘാടന പോരിൽ ദേശീയപാത 66; കൊച്ചിയിൽ പ്രധാനമന്ത്രി, കാസർകോടും കോഴിക്കോടും പ്രധാനമന്ത്രി എത്തും മുൻപേ സമാന്തര ഉദ്ഘാടനവുമായി ഇടത് മുന്നണി; വികസന വേദിയിൽ രാഷ്ട്രീയപ്പോര്


കോഴിക്കോട്: ദേശീയപാത66ന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ ബദല്‍ ഉദ്ഘാടനവുമായി സിപിഎം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് പ്രതിഷേധമായി ബദല്‍ ഉദ്ഘാടനം സംഘടിപ്പിച്ചത്.

എന്‍എച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്. ഇതില്‍ പ്രതിഷേധിച്ച് മന്ത്രിയുടെ നേതൃത്വത്തില്‍ റോഡ് ഷോയും നടന്നു. ഉച്ചയ്ക്ക് 12 മണിയോടെ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ രാമനാട്ടുകര മുതല്‍ വെങ്ങളം വരെ ദേശീയപാതയില്‍ റോഡ് ഷോയും സംഘടിപ്പിച്ചു. എംഎല്‍എമാരും ഇതില്‍ പങ്കെടുത്തു.

ദേശീയപാത ഒന്നാം റീച്ച് തലപ്പാടി- ചെങ്കള റീച്ചിന്റെ സമാന്തര ഉദ്ഘാടനം സി എച്ച് കുഞ്ഞമ്പു എംഎല്‍എ നിര്‍വ്വഹിച്ചു. ദേശീയപാതയില്‍ കാസര്‍കോട് നുള്ളിപ്പാടിയിലായിരുന്നു സമാന്തര ഉദ്ഘാടനം. കൊച്ചിയില്‍ പ്രധാനമന്ത്രി എത്തും മുന്‍പായിരുന്നു സമാന്തര ഉദ്ഘാടനം.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് പൊതുമരാമത്ത് മന്ത്രിയെ ക്ഷണിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. ക്ഷണമുള്ള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എം ബി രാജേഷും കെ കൃഷ്ണന്‍കുട്ടിയും ചടങ്ങില്‍ നിന്ന് ഒഴിവായി. ചടങ്ങ് രാഷ്ട്രീയ പക്ഷപാതത്തിന്റെ വേദിയാക്കി മാറ്റിയെന്ന് എം വി ഗോവിന്ദന്‍ പ്രതികരിച്ചത്.


Read Previous

കൊച്ചി റിഫൈനറിയിലെ പോളിപ്രൊപ്പിലിൻ പ്ലാന്റിന് തറക്കല്ലിട്ടു; 10,800 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനം; കൊച്ചിയെ ഇളക്കിമറിച്ച റോഡ് ഷോ, പ്രധാനമന്ത്രി കേരളത്തില്‍

Read Next

കോഴിമന്ത്രി രാജിവെക്കണം’ പോസ്റ്ററുകളുമായി യൂത്ത് കോൺഗ്രസ്; കെഎസ്ആർടിസി ബസുകളിൽ പ്രതിഷേധം, തമ്പാനൂരിൽ സംഘർഷം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »