ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
കണ്ണൂര്‍: എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് പരാതി നല്‍കിയിട്ടില്ലെന്ന് കെ ഗംഗാധരന്. സ്ഥലത്ത് മണ്ണിടുന്നതിനെതിരായ സ്റ്റോപ്പ് മെമ്മോ നീക്കാനാണ് എഡിഎമ്മിനെ സമീപിച്ചത്. നീതി തന്റെ ഭാഗത്തായിരുന്നിട്ടും തീര്‍പ്പ് വൈകി എന്നതായിരുന്നു തന്റെ ആക്ഷേപമെന്നും ഗംഗാധരൻ വ്യക്തമാക്കി. എഡിഎമ്മി നെതിരെ ഗംഗാധരന് പരാതി നല്‍കിയിട്ടുണ്ടെന്നായിരുന്നു പി പി ദിവ്യയുടെ വാദം.
എഡിഎമ്മിനെതിരെ മാത്രമല്ല, ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി നല്‍കിയതെന്നും ഗംഗാധരന് പറഞ്ഞു. ഫയലുകള്‍ വച്ചു താമസിപ്പിക്കുന്നു എന്ന പരാതി നവീനെതിരെ നേരത്തെയും ഉണ്ടെന്ന് എഡിഎമ്മിന്റെ മരണത്തില്‍ ആരോപണ വിധേയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍ ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഫയല്‍ നീക്കം വേഗത്തില്‍ ചൂണ്ടിക്കാട്ടുകയായിരു ന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
അഞ്ചു തവണയാണ് എഡിഎം നവീന്‍ ബാബുവിനെ സ്റ്റോപ് മെമ്മോ നീക്കുന്നതുമായി ബന്ധപ്പെട്ട് കണ്ടത്. എഡിഎം തന്നോട് ദേശ്യപ്പെട്ടെന്നും നിരുത്തരവാദപരമായി പെരുമാറിയെന്നും ഗംഗാധരന് പറയുന്നു. തെളിവുകള്‍ ഹാജരാക്കിയിട്ടും ഇത് തന്റെ ജോലിയല്ലെന്ന് പറഞ്ഞ് എഡിഎം ഒഴിയുകയായിരുന്നു. സ്റ്റോപ് മെമ്മോ നീക്കാന്‍ എഡിഎം ഇടപെട്ടില്ലെന്ന് താന്‍ പി പി ദിവ്യയോട് പറഞ്ഞിരുന്നുവെന്നും ഗംഗാധരന് പറഞ്ഞു. പരാതിയായി കൈക്കൂലി വാങ്ങിയെന്നല്ല പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.