ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: പിടികിട്ടാപ്പുള്ളിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ്ചെയ്തു. പിഎഫ്ഐ തീവ്രവാദക്കേസിലെ എഴുപതാം പ്രതിയായ മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീന്‍ കുട്ടിയെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് എന്‍ഐഎ പിടികൂടിയത്. വിദേശത്ത് ഒളിവിലായിരുന്നു ഇയാള്‍.

പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലന വിഭാഗത്തിന്റെ കോ-ഓര്‍ഡിനേറ്ററായിരുന്നു മൊയ്തീന്‍കുട്ടി എന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ രാജ്യവ്യാപകമായ റെയ്ഡ് നടത്തുകയും പിഎഫ്ഐയെ നിരോധിക്കുകയും ചെയ്തതിനു പിന്നാലെയാണ് മൊയ്തീന്‍ കുട്ടി വിദേശത്തേക്ക് കടന്നത്.
ഇതോടെ മൊയ്തീന്‍ കുട്ടിയെ എന്‍ഐഎ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചു. ഇതിനിടെയാണ് പ്രതി വിദേശത്തുനിന്ന് നാട്ടിലെത്തിയത്. നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയതിന് പിന്നാലെ എന്‍ഐഎ സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.അറസ്റ്റിലായ മൊയ്തീന്‍കുട്ടി അധ്യാപകന്റെ കൈവെട്ട് കേസിലും പ്രതിചേര്‍ക്കപ്പെട്ടയാളാണെന്നാണ് എന്‍ഐഎ നല്‍കുന്ന വിവരം. ഇയാളെ വിശദമായി ചോദ്യം ചെയ്യും.
Nedumbassery lightning raid; Proclaimed offender and Popular Front leader caught in NIA net; Also an accused in the teacher’s hand-chopping case
