ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
കണ്ണൂര്‍: മലപ്പുറത്തും കണ്ണൂരിലും ഒരേസമയം പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചവരുടെ വീടുകളില്‍ എന്‍ഐഎ പരിശോധന. മലപ്പുറത്ത് നാലിടങ്ങളിലാണ് ഒരേ സമയം പരിശോധന നടന്നത്. വേങ്ങര, തിരൂര്‍, താനൂര്‍, രാങ്ങാട്ടൂര്‍ എന്നിവിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ പരിശോധന നടന്നത്.
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് ഇതിന് മുന്‍പും വിവിധ ഘട്ടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു. ആ പരിശോധനകളില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് കണ്ടെത്തിയ രേഖകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞാണ് എന്‍ഐഎ വീണ്ടും പരിശോധന നടത്തിയത്. പ്രധാനമായി രേഖകളാണ് പരിശോധിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കണ്ണൂരില്‍ കൊടപറമ്പ്, കണ്ണൂര്‍ സിറ്റി, പള്ളിപ്രം എന്നിവിടങ്ങളിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ പരിശോധന നടത്തിയത്. പുലര്‍ച്ചെ നാലിന് തുടങ്ങിയ റെയ്ഡ് ഒന്‍പതരയോടെ അവസാനിച്ചു.