Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ്: മികച്ച പോളിംഗ്; പോളിംഗ് 30 ശതമാനം കടന്നു, ആകെ വോട്ടർമാര്‍ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം, 373 പ്രവാസി വോട്ടര്‍മാര്‍


വീട്ടിക്കുത്ത് എൽപി സ്കൂളിൽ കുടുംബത്തോടൊപ്പം വോട്ട് രേഖപ്പെടുത്തി യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ് രേഖപ്പെടുത്തുന്നു. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം 20 ശതമാനം പോളിംഗ് പിന്നിട്ടുവെന്ന് റിപ്പോർട്ടുകൾ വരുന്നു. നിലമ്പൂരിൽ കഴിഞ്ഞ തവണത്തെക്കാൾ പോളിംഗ് പ്രതീക്ഷിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽഖർ പറഞ്ഞു.

ചില ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങളിൽ സങ്കേതിക പ്രശ്നം ഉണ്ടായി. അവ ഉടൻ പരിഹരിച്ച് പോളിംഗ് പുനരാരംഭിച്ചു എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. എൻഡിഎ സ്ഥാനാർഥി അഡ്വ: മോഹൻ ജോർജ് ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂൾ – ബൂത്ത് നമ്പർ 148ൽ എത്തിയാണ്  കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയത്.

എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് വോട്ട് രേഖപ്പെടുത്തുന്നു

വോട്ടെടുപ്പ് നടക്കുന്ന പോളിങ് ബൂത്ത് രണ്ടിൽ വിവി പാറ്റിൽ തകരാർ ഉണ്ടെന്ന് യു.ഡി.എഫ് പരാതി പ്പെട്ടു. ഇതിനെ തുടർന്ന് വോട്ടെടുപ്പ് നിർത്തിവച്ചു. എന്താണ് തകരാറെന്ന് ഉദ്യോഗസ്ഥർ പരിശോധി ക്കുകയാണ്. നിലവിൽ ഈ ബൂത്തിൽ 41 പേർ വോട്ട് ചെയ്തു കഴിഞ്ഞിരുന്നു. നേരത്തെ വെളിച്ച കുറവു ണ്ടെന്നും യുഡിഎഫ് പരാതി നൽകിയിരുന്നു. 

എൻഡിഎ സ്ഥാനാർഥി അഡ്വ: മോഹൻ ജോർജ് ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂൾ – ബൂത്ത് നമ്പർ 148ൽ എത്തിയാണ് കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയത്.

രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെ പോളിംഗ്

ആകെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നതാണ് മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക. ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയിൽ ഉണ്ട്. മണ്ഡലത്തിൽ 263 പോളിംഗ് ബൂത്തുകളാണ് ആകെ ഒരുക്കിയിട്ടുള്ളത്. ഇതിൽ 14 എണ്ണം പ്രശ്ന സാധ്യത ബൂത്തുകൾ ആണ്. ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്.

എൽഡിഎഫ് സ്ഥാനാർത്ഥി എം.സ്വരാജ്, യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൌക്കത്ത്, സ്വന്തന്ത്ര സ്ഥാനാർത്ഥി പിവി അൻവർ, എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജ് എന്നീ സ്ഥാനാർത്ഥികൾ തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്.അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ സെമിഫെെനൽ എന്ന് കണക്കാക്കുന്നതിനാൽ ഈ ഉപതിരഞ്ഞെടുപ്പ് എല്ലാ മുന്നണികൾക്കും ഒരു പോലെ നിർണായകമാണ്. പോളിങ്ങ് ശതമാനം ഉയർന്നാൽ അത് തങ്ങൾക്ക് ഗുണമാകുമെന്ന കണക്കൂ ട്ടലിൽ ആണ് എല്ലാ മുന്നണികളും.


Read Previous

അത് ധൃതരാഷ്ട്രാലിംഗനം’; കെട്ടിപ്പിടിക്കരുതെന്ന് ആര്യാടന്‍ ഷൗക്കത്തിനോട് പിവി അന്‍വര്‍

Read Next

എംവി ഗോവിന്ദന്റേത് നാക്കുപിഴ അല്ല; ആ ലക്ഷ്യത്തിലേക്കുള്ള ആദ്യ ദൗത്യം; പി സുന്ദരയ്യ രാജിക്കത്ത് നല്‍കിയത് പിണറായി വിജയന്‍ മറുന്നുപോയോ? പിണറായിക്ക് തുറന്ന കത്തുമായി കെ സി വേണുഗോപാല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »