ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
മലപ്പുറം/കോഴിക്കോട് : മലപ്പുറത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. വണ്ടൂര്‍ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സ്ഥിരീകരണം. കോഴിക്കോട് മെഡിക്കൽ കോളജിലെ പരിശോധനാഫലം പോസിറ്റീവാണെന്ന് അഡിഷണൽ സൂപ്രണ്ട് ഡോ സുനിൽകുമാർ പറഞ്ഞു.
ബെംഗളൂരുവില്‍ പഠിക്കുന്ന ഇരുപത്തിമൂന്നുകാരനായ നിയാസ് പുതിയത്ത് കഴിഞ്ഞ തിങ്കളാഴ്‌ച (സെപ്‌തംബര്‍ 09) ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലം വരണം എന്നുണ്ടെങ്കിലും കോഴിക്കോട്ടെ പ്രാഥമിക ഫലം സ്വീകാര്യമാണെന്ന് അഡീ. സൂപ്രണ്ട് പറഞ്ഞു.
പ്രദേശത്ത് വലിയ ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ പതിനാലുകാരന്‍ നിപ ബാധിച്ച് രണ്ടുമാസം മുന്‍പ് മരിച്ചിരുന്നു.