Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്വകാര്യതയ്ക്ക് മേലുള്ള ഗുരുതരമായ കടന്നുകയറ്റം,​ എഐ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിവേദ തോമസ്


കൊച്ചി: എ.ഐ ഉപയോഗിച്ച് തന്റെ ചിത്രങ്ങൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നർക്കെതിരെ നിയമ നടപടികളിലേക്ക് കടക്കുമെന്ന് വ്യക്തമാക്കി നടി നിവേദ തോമസ്.

തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധവും അംഗീകരിക്കാനാവാത്തതും അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതും സ്വകാര്യതയുടെ മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്നും നിവേദ തോമസ് സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.

അടുത്തിടെ ഞാൻ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച ചില ചിത്രങ്ങൾ എ.ഐ ഉപയോഗിച്ച് ദുരുപയോഗം ചെയ്ത് പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത്തരം ചിത്രങ്ങൾ നിർമ്മിക്കുന്നതു പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധവും അംഗീകരിക്കാനാവാത്തതും അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്. എന്റെ സ്വകാര്യതയിലുള്ള ഗൗരവകരമായ കടന്നുകയറ്റവും ഡിജിറ്റൽ ആൾമാറാട്ടവുമാണ്. ഇത് നിർമ്മിക്കുന്നവരും പ്രചരിപ്പിക്കുന്നവരും ഉത്തരവാദികളായവരും എത്രയും വേഗം അത് അവസാനിപ്പിക്കണം. ചിത്രങ്ങൾ ഒഴിവാക്കണം. ഉത്തരം പ്രവൃത്തികൾ കൊണ്ടുള്ള ദോഷം മറ്റുള്ളവർ തിരിച്ചറിയണമെന്ന് അഭ്യർത്ഥിക്കുന്നു. അങ്ങനെയുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയോ അവയോട് പ്രതികരിക്കുകയോ അംഗീകരിക്കുകയോ ചെയ്യരുത്. ഇത്തരം നടപടികൾ തുടരുന്നത് തന്റെ വ്യക്തിത്വത്തെ ദുരുപയോഗം ചെയ്യുന്നതായി കണക്കാക്കി നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും നിവേദ തോമസ് പറയുന്നു.


Read Previous

ആഘോഷങ്ങൾക്ക് ഒരിക്കലും ഒഴിവാക്കാനാവില്ല,​ വിലയിൽ വൻകുതിപ്പും; ആശങ്കയിൽ വീട്ടുകാരും വ്യാപാരികളും

Read Next

ബംഗളൂരുവിലും തമിഴ്‌നാട്ടിലും നിന്നെത്തിക്കുന്ന സാധനത്തിന് കേരളത്തിൽ നിറയെ ആവശ്യക്കാർ, വരവ് ബൈക്കിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »