വഴി തടഞ്ഞുള്ള പരിപാടികൾ വേണ്ട’; കർശന നടപടിയുമായി ഹൈക്കോടതി; എംവി ഗോവിന്ദനും കടകംപള്ളിയും നേരിട്ട് ഹാജരാകണം


കൊച്ചി: റോഡ് കെട്ടിയടച്ച് പാര്‍ട്ടി സമ്മേളനം നടത്തിയ സംഭവങ്ങളില്‍ രാഷ്ട്രീയ നേതാക്കളോട് ഹാജരാവാനാവശ്യപ്പെട്ട് ഹൈക്കോടതി. വഞ്ചിയൂരില്‍ റോഡില്‍ സ്റ്റേജ് കെട്ടി സമ്മേളനം നടത്തിയ സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കടകംപള്ളി സുരേന്ദ്രനും ഉള്‍പ്പടെയുള്ള നേതാക്കള്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

വഞ്ചിയൂരിലേത് പ്രതിഷേധത്തിന്റെ ഭാഗം ആയിരുന്നില്ല. ഇത്തരം സംഭവങ്ങള്‍ എല്ലാ ദിവസവും കാണുന്നു ഇതിനെ ചെറുതായി കാണാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വഴിതടസ്സപ്പെടുത്തി രാഷ്ട്രീയപ്പാര്‍ട്ടികള്‍ സമ്മേളനങ്ങളും പാര്‍ട്ടി പരിപാടികളും സമരങ്ങളും സംഘടിപ്പിച്ച വിവിധ സംഭവങ്ങള്‍ പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശം.

സംഭവത്തില്‍ ഹൈക്കോടതി നിര്‍ദേശത്തില്‍ നേരത്തെ സിപിഎം നേതാക്കള്‍ക്കെതിരെ കേസ് എടുത്തിരുന്നു. എറണാകുളം കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എംഎല്‍എ ടിജെ വിനോദ് എന്നിവര്‍ ഹാജരാകാനും കോടതി നിര്‍ദേശിച്ചു.

പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചു; പൊലീസിനെ അറിയിച്ചില്ല, വാളയാര്‍ കേസില്‍ മാതാപിതാക്കളും പ്രതികള്‍’ സെക്രട്ടേറിയറ്റിന് മുന്നില്‍ ജോയിന്റ് കൗണ്‍സില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്ത സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ ഹാജരാകാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യയോട് നേരിട്ട് ഹാജരായി സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കാനും കോടതി ആവശ്യപ്പെട്ടു.


Read Previous

ലൈംഗിക അധിക്ഷേപ കേസ്: ബോബി ചെമ്മണൂര്‍ അഴിക്കുള്ളില്‍, ഉത്തരവ് കേട്ട ബോബി കോടതിയില്‍ കുഴഞ്ഞുവീണു; ജാമ്യം വേണമെന്ന വാദം കോടതി തള്ളി.

Read Next

അവരുടെ അംഗലാവണ്യവും നിതംബവുമാണ് ഞരമ്പൻമാരുടെ പ്രധാന പ്രശ്നം; നഗ്നത പ്രദർശിപ്പിച്ച് ഉദ്ഘാടനത്തിന് പോയിട്ടില്ല; ഹണിയ്ക്കു പകരം ആ നടിയെത്തിയപ്പോൾ ആർക്കും കുറ്റം പറയാനില്ല’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »