Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആര് പറഞ്ഞാലും ഗോവിന്ദൻ മാഷ് തിരുത്തില്ല, അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും


ആലപ്പുഴ: എൽഡിഎഫിന്റെ ഐശ്വര്യമാണ് എൻഡിഎ മുന്നണിയെന്ന് എസ്എൻ ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗുരു നാരായണ സേവാനി കേതൻ ട്രസ്റ്റ് സംഘടിപ്പിച്ച ഗുരു നാരായണ ധർമ്മ സമന്വയ ശിബിരവും ഗുരുപൂർ ണിമാഘോഷവും എസ്എൻഡിപി യോഗം ചേർത്തല യൂണിയൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് യുഡിഎഫ് കാലങ്ങളായി വിജയിച്ചു കൊണ്ടിരുന്ന പല മണ്ഡലങ്ങളിലും എൽഡിഎഫ് വിജയം നേടിയത് എൻഡിഎ മത്സര രംഗത്ത് എത്തിയതോടെയാണ്. മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരത്തിൽ യുഡിഎഫിന്റെ വോട്ടുകൾ എൻഡിഎ പിടിക്കുന്നതു കൊണ്ടാണ് എൽഡിഎഫിന് വിജയം ഉണ്ടാകുന്നത്. ഇതൊ ന്നും മനസിലാക്കാതെയാണ് ഇപ്പോൾ എംവി ഗോവിന്ദനുൾപ്പെടെയുള്ളവർ പ്രവർ ത്തിക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറിയായതിന് ശേഷമാണ് മാഷ് എസ്എൻഡിപി യോഗത്തേ യും ശ്രീനാരായണ പ്രസ്ഥാനങ്ങളേയും കടന്നാക്രമിക്കുന്നത്. എസ്എൻഡിപി യോഗം എന്താണെന്നും, അതിന്റെ ശൈലി എന്താണെന്നും, പ്രവർത്തനം എന്താണെന്നും മാഷിനറിയല്ല. എന്നാൽ എല്ലാ സമുദായങ്ങളേയും ഒന്നിച്ചു കൊണ്ടുപോകാനുള്ള പ്രത്യേക കഴിവ് പാർട്ടി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനുണ്ടായിരുന്നു.

രാഷ്ട്രീയമായ വീതം വെപ്പിൽ പിന്നാക്ക ഈഴവാദി വിഭാഗങ്ങൾ തഴയപ്പെട്ടു എന്നത് വാസ്തവമാണ്. എൽഡിഎഫിന്റെ ജീവ നാഡിയായ അടിസ്ഥാന വർഗത്തെ തള്ളിപ്പ റയുന്ന രീതി ശരിയല്ല. വള്ളം മുങ്ങാൻ നേരത്ത് കിളവിയെ പിടിച്ച് വെള്ളത്തിലിട്ട് രക്ഷപ്പെടുന്ന രീതിയാണ് ഇപ്പോൾ തുടരുന്നത്. എസ്എൻഡിപിയുടെ പാരമ്പര്യം മലബാറിലെ ചില നേതാക്കൾക്ക് അറിയില്ല. ഗോവിന്ദൻ മാഷ് ആര് പറഞ്ഞാലും തിരുത്തില്ല, അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയുമെന്നും വെളളാപ്പള്ളി വിമർശിച്ചു.

സത്യം വിളിച്ചു പറയുന്നതു കൊണ്ടാണ് തന്നെ കൂട്ടമായി ആക്രമിക്കാൻ ശ്രമിക്കുന്നത്. ജനകീയ ബന്ധമില്ലാത്ത, ജില്ലാ കമ്മിറ്റിയുടെ പിന്തുണ പോലുമില്ലാതിരുന്ന ആരിഫിനെ മത്സരപ്പിച്ചതോടെ വലിയ തിരിച്ചടിയാണ് ആലപ്പുഴയിൽ എൽഡിഎഫിന് നേരിടേണ്ടി വന്നത്. യോഗത്തെ തകർക്കാൻ ശ്രമിക്കുന്ന കാപാലികരെ തിരിച്ചറിയാനും ഇവർക്കെ തിരിയായി ഒന്നിച്ച് പ്രവർത്തിക്കാനും സമുദായാംഗങ്ങൾ തയ്യാറാകണ മെന്നും വെള്ളാ പ്പള്ളി പറഞ്ഞു.


Read Previous

ബൈക്കിടിച്ച് റോഡിൽ വീണ യുവാവ് ആംബുലൻസ് ശരീരത്തിലൂടെ കയറിയിറങ്ങി മരിച്ചു; ഡ്രൈവർ കസ്റ്റഡിയിൽ

Read Next

കുടുംബത്തിന്റെ പരാതിയിൽ ലൈൻമാർക്കെതിരെ കേസ്,​ വീട്ടിലെ വൈദ്യുതി മുടക്കി കെ എസ് ഇ ബിയുടെ പ്രതികാരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »