Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാർട്ടിയാകാൻ ആരും ശ്രമിക്കേണ്ട, സാദിഖലി തങ്ങൾ പറഞ്ഞതാണ് ലീഗ് നിലപാട്’; കെ എം ഷാജിയെ തള്ളി കുഞ്ഞാലിക്കുട്ടി


തിരുവനന്തപുരം: മുനമ്പത്ത് ഉള്ളത് വഖഫ് ഭൂമിയാണെന്ന മുന്‍ എംഎല്‍എ കെ എം ഷാജിയുടെ നിലപാടിനെതിരെ മുസ്‌ലിം നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇടതും ബിജെപിയും സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ ആരും ഒപ്പം ചേരേണ്ടെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുനമ്പത്തെ ഭൂമി വഖഫ് ഭൂമി അല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടിനോട് പ്രതികരിക്കാനി ല്ലെന്നും ലീഗിന്റെ നിലപാട് സാദിഖലി തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മറ്റാരും പാര്‍ട്ടിയാകാന്‍ നോക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാൻ ആർക്കും അവകാശമില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്റേത് വ്യക്‌തിപരമായ അഭിപ്രായമാണെന്നുമായിരുന്നു കെഎം ഷാജിയുടെ പ്രസ്‌താവന. മുസ്‌ലിം ലീഗിന് അങ്ങനെയൊരു അഭിപ്രായമി

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നുമായിരുന്നു കെ എം ഷാജിയുടെ പ്രസ്താവന. പെരുവള്ളൂര്‍ പഞ്ചായത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് കെ എം ഷാജിയുടെ പരാമര്‍ശം.

മുനമ്പം വിഷയം വലിയ പ്രശ്‌നമാണ്. നിങ്ങള്‍ വിചാരിക്കുന്ന പോലെ നിസ്സാരമല്ല. പ്രതിപക്ഷ നേതാവ് പറഞ്ഞു, അത് വഖഫ് ഭൂമിയല്ലെന്ന്. മുസ്ലിം ലീഗിന് അങ്ങനെ ഒരു അഭിപ്രായം ഇല്ല. അതു വഖഫ് ഭൂമിയല്ലെന്ന് പറനായാകില്ല. ഫാറൂഖ് കോളജിന്റെ അധികൃതര്‍ പറയുന്നത് അതു വഖഫ് ഭൂമിയ ല്ലെന്നാണ്. അങ്ങനെ പറയാന്‍ അവര്‍ക്ക് എന്ത് അവകാശമാണുള്ളത്. വഖഫ് ചെയ്യപ്പെട്ട ഭൂമി ആരാണ് അവര്‍ക്ക് വിട്ടുകൊടുത്തത്. ആരാണ് അതിനു രേഖയുണ്ടാക്കിയത്. അവരെ പിടിക്കേണ്ട. മുസ്‌ലിം ലീഗാണോ? ഭരണകൂടമല്ലേ ചെയ്യേണ്ടത്, കെ എം ഷാജി പറഞ്ഞു.


Read Previous

ലോക ചെസ് ചാംപ്യൻഷിപ്പ്: 11ാം റൗണ്ടിൽ ഗുകേഷിന് വിജയം; ഒന്നരപോയിന്റ് അകലെ ലോക ചാംപ്യൻ പട്ടം

Read Next

സിപിഎമ്മിന്റെ ഓഫീസ് ഒരുരാത്രി കൊണ്ട് പൊളിക്കാൻ കോൺഗ്രസിന്റെ പത്ത് പിള്ളേരുമതി’; വെല്ലുവിളിച്ച് കെ സുധാകരൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »