Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എസ്എന്‍ഡിപിയെ ചുവപ്പോ കാവിയോ മൂടാന്‍ ആരെയും സമ്മതിക്കില്ല; ഇടതുപക്ഷം തോറ്റത് സാധാരണക്കാരെ മറന്നതുകൊണ്ട് : വെള്ളാപ്പള്ളി നടേശൻ


ആലപ്പുഴ: എസ്എന്‍ഡിപിയെ ചുവപ്പോ കാവിയോ മൂടാന്‍ ആരെയും സമ്മതിക്കി ല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. ഇടതുപക്ഷം പരാജയപ്പെട്ടതിനു കാരണം അവര്‍ സാധാ രണ ക്കാരെ മറന്നുപോയി എന്നതുകൊണ്ടാണ്. അത് സാധാരണ പാർട്ടി പ്രവർത്ത കർക്കറിയാം. പിന്നാക്ക വിഭാ​ഗത്തിൽപ്പെട്ടവരെ തഴയുകയാണ് ചെയ്യുന്നത്. എസ്എന്‍ ഡിപി യുടെ മൂല്യം എംവി ഗോവിന്ദന്‍ തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എസ്എൻഡിപി പ്രസക്തമെന്ന് ഗോവിന്ദൻ മാഷിന് മനസ്സിലായെങ്കിൽ സന്തോഷമുണ്ട്. അതുകൊണ്ടാണല്ലോ വിമർശനം ഉണ്ടാവുന്നത്. ഈഴവ സമുദായത്തിൽ നിന്ന് വോട്ട് ചോർന്നത് ശരിയാണ്. എന്തുകൊണ്ടാണെന്ന് നോക്കി തിരുത്തണമെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. പിണറായിയുടെ നാടായ വടക്ക് ഇടതുപക്ഷത്തിന് വോട്ടു കിട്ടാതിരുന്നത് എന്തുകൊണ്ടാണ്?. എസ്ഡിപിഐക്കാർ മുതൽ സിപിഎമ്മുകാർ വരെ എസ് എൻഡിപിയിലുണ്ട്. ഇത് സമുദായപ്രസ്ഥാനമാണ്.

സത്യം പറയുമ്പോൾ താൻ സംഘപരിവാർ ആണെന്ന് പറയരുതെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ വിഷയങ്ങൾ പറയുമ്പോൾ തന്നെ കാവിവത്കരിക്കുകയാണ് ചെയ്യുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് താൻ എതിരായിരുന്നു. കോടതി ഉത്തരവ് നിരാശാജനകമെന്ന് പറഞ്ഞു. എന്നാൽ തെരു വുയുദ്ധത്തിന് പോകരുതെന്ന് അഭിപ്രായപ്പെട്ടിരുന്നു. അന്ന് ബിജെപി തന്നെ കമ്മ്യൂണിസ്റ്റാക്കി.

മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കാൻ എന്തെല്ലാം ചെയ്തു. എന്തെങ്കിലും കിട്ടിയോ?. എവിടെയും മുസ്ലിങ്ങളെ പേടിച്ചാണ് ജനങ്ങൾ ജീവിക്കുന്നത്. മസിൽ പവറും മണി പവറും മാൻപവറും മുസ്ലിം സമുദായത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. അതാണ് ക്രിസ്റ്റ്യാനികൾ ബിജെപിക്ക് വോട്ട് ചെയ്തത്. ഇടതുപക്ഷ മനോഭാവമാണ് എന്നും തനിക്കുള്ളത്. ഗോവിന്ദനും താനും തമ്മിൽ ഒരു തർക്കവുമില്ല. എന്റെ കുടുംബത്തെ നന്നാക്കാൻ ആരും നോക്കേണ്ട. നിലപാടിൽ നിന്ന് മാറില്ല. കാലഘട്ടം മാറുമ്പോൾ ശൈലി മാറണം. ആരോടും വിരോധവും വിധേയത്വവും ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പരാജയത്തിൻ്റെ കാരണം അണികൾക്കറിയാം. ഏറ്റവും നല്ല ടീച്ചറ് ഒരു ലക്ഷത്തിലേറെ വോട്ടുകൾക്കാണ് തോറ്റത്. കെ സുധാകരന് പോലും ഇത്രയും ഭൂരിപക്ഷം വോട്ടു കിട്ടി യത് വിശ്വസിക്കാനായില്ല. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിക്ക് എല്ലാക്കാര്യവും പുറത്ത് പറയാനാകില്ല. തെരഞ്ഞെടുപ്പ് തോൽവി സാധാരണക്കാരനെ മറന്നതിന്റെ ഫലമാണ്. സാധാരണക്കാരന് വേണ്ട ഒരിടങ്ങളിലും ഒന്നുമില്ല. മാവേലി സ്റ്റോറുകളിൽ പാറ്റ കേറിയിറങ്ങുകയാണ്. പാറ്റയ്ക്ക് പോലും കഴിക്കാൻ അവിടെ ഒന്നുമില്ലെന്നും വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു.


Read Previous

ഗംഗാവലി നദിയില്‍ ട്രക്ക് കണ്ടെത്തി; ഉടന്‍ പുറത്തെത്തിക്കാന്‍ ശ്രമം; രാത്രിയിലും തിരച്ചില്‍

Read Next

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടരുത്; തടഞ്ഞ് ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »