Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മാടായി കോളജിൽ പാർട്ടിയുമായി ബന്ധമുള്ള ആർക്കും നിയമനം ലഭിച്ചിട്ടില്ല; എം കെ രാഘവനെ ജാമ്യത്തിലെടുക്കാൻ ബാദ്ധ്യതയില്ല: സിപിഎം


കണ്ണൂര്‍: മാടായി കോളജില്‍ പാര്‍ട്ടിയുമായി ബന്ധമുള്ള ആര്‍ക്കും നിയമനം ലഭിച്ചിട്ടില്ലെന്ന് സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ്. മാടായിയിലേത് കോണ്‍ഗ്രസ്സിനുള്ളിലെ സംഘടനാ വിഷയമാണ്. കോളജില്‍ നിയമനം ലഭിച്ചത് ആര്‍ക്കാണെന്ന് അറിയില്ലെന്നും വി വിനോദ് പറഞ്ഞു.

15 വര്‍ഷം മുന്‍പ് ഡിവൈഎഫ്‌ഐയുമായി ബന്ധമുള്ളയാളുകള്‍ക്ക് ജോലി നല്‍കിയെന്നാണ് പറയപ്പെടുന്നത്. അങ്ങനെ എത്രയാളുകള്‍ സംഘടനയില്‍വന്നു പോകുന്നുവെന്ന് വിനോദ് പറഞ്ഞു. ഇപ്പോഴത്തെ നിലയില്‍ സി പി എമ്മുമായി ബന്ധമുള്ള ആര്‍ക്കും തന്നെ നിയമനം ലഭിച്ചിട്ടില്ല. ഈ കാര്യം പാര്‍ട്ടിയുടെ അറിവിലുമില്ല.

കോഴവിവാദം കോണ്‍ഗ്രസ്സിനുള്ളിലെ പ്രശ്‌നമാണ്. ഈ വിഷയത്തില്‍ എം കെ രാഘവന്‍ എംപിയെ ജാമ്യത്തിലെടുക്കാനുള്ള ബാദ്ധ്യത ഏറ്റെടുക്കാന്‍ സിപിഎം തയ്യാറല്ല. അഴിമതിക്കാരെ സംരക്ഷിക്കുന്ന പാരമ്പര്യമാണ് കോണ്‍ഗ്രസ്സിന്റേത്. കോളജ് ഭരണത്തില്‍ അഴിമതി നടക്കുന്നുണ്ടെന്ന അഭിപ്രായം പാര്‍ട്ടിക്കില്ല. കോഴ വിവാദവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരട്ടെയെന്ന് വി വിനോദ് വ്യക്തമാക്കി.


Read Previous

കനത്ത ശൈത്യത്തിൽ സൗദി അറേബ്യ, ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്

Read Next

കണ്ണൂരിൽ വീട്ടിലെ കിണറ്റിൽ 12 അടി നീളമുള്ള രാജവെമ്പാല, ഭയന്ന് വീട്ടുകാർ; സാഹസികമായി പിടികൂടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »