ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കോട്ടയം: സർക്കാരിനെതിരായ വിധിയെഴുത്താണ് നിലമ്പൂരിൽ ഉണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍അധ്യക്ഷനുമായ കെ സുധാകരൻ. എല്‍ഡിഎഫ് സർക്കാരിനെതിരായ ജനവികാര മാണിത്. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ഷൗക്കത്തിൻ്റെ വിജയം ഞങ്ങൾ ആദ്യം മുതലേ പറഞ്ഞതാണ്. ഇനി വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് വിജയിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.
അൻവർ കഴിവും ജനപിന്തുണയും ഉള്ള നേതാവാണ്. യുഡിഎഫിലേക്ക് എത്താൻ താല്‍പര്യം ഉണ്ടെങ്കിൽ പാർട്ടി ചർച്ച ചെയ്യും. പാർട്ടിക്ക് ഇക്കാര്യത്തിൽ മറ്റൊരു അഭിപ്രായം ഉണ്ടെന്ന് കരുതുന്നില്ല. അൻവറിനെ പോലെ ഒരാളെ വേണ്ടെന്ന് വെക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും ആകില്ലെന്നും അന്തിമ നിലപാട് എടുക്കേണ്ടത് പാർട്ടി ആണെന്നും സുധാകരൻ പറഞ്ഞു.
