Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചുണ്ടുകള്‍ ചുവന്നു തുടുത്തിരിക്കാന്‍ ആഗ്രഹിക്കാത്ത സ്ത്രീകള്‍ ഉണ്ടാവില്ല ചുണ്ടുകള്‍ ചുവന്നു തുടുക്കാന്‍ ഇങ്ങനെ ചെയ്തു നോക്കു


സൗന്ദര്യസംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ചുണ്ടിന്റെ സൗന്ദര്യം. അതിനാൽ തന്നെ പലരും ചുണ്ടിന് വളരെ പ്രധാന്യം കൊടുക്കാറുണ്ട്.

ചുണ്ടുകൾ കറുക്കുന്നതാണ് പലരും ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം. ലിപ്സ്റ്റിക്ക് ഇതിനൊരു പരിഹാരമായിരിക്കാം. എന്നാൽ അതിലുമുണ്ട് നിരവധി പ്രശ്നങ്ങൾ. ലിപ്സ്റ്റിക്കിലെ കെമിക്കൽ ചുണ്ടിനെ വേഗം നശിപ്പിക്കുന്നു. അതുകൊണ്ട് പലരും മറ്റ് മാർഗങ്ങൾ ഉപയോഗിച്ച് എങ്ങനെ ചുണ്ടുകൾ കൂടുതൽ ആകർഷകമാക്കാം എന്ന് അന്വേഷിക്കാറുണ്ട്. അത്തരത്തിൽ ചുണ്ടിന് നിറം വയ്ക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില എളുപ്പ വഴികൾ നോക്കാം.

1. നെല്ലിക്കയുടെ നീര് ദിവസവും ചുണ്ടിൽ പുരട്ടുന്നത് തിളക്കവും നിറവും വർദ്ധിക്കാൻ സഹായിക്കും.

2. ചുണ്ടിന്റെ കറുത്ത നിറം മാറുന്നതിന് നാരങ്ങ നീരും തേനും ഗ്ലിസറിനും അര സ്‌പൂൺ വീതമെടുത്ത് യോജിപ്പിച്ച് ചുണ്ടുകളിൽ പുരട്ടുക. ഇത് കറുത്ത നിറം അകറ്റാൻ നന്നായി സഹായിക്കുന്നു.

3. ചുണ്ടുകൾക്ക് നിറം വയ്ക്കാൻ ബീറ്റ്‌റൂട്ട് ഇടയ്ക്ക് ചുണ്ടിൽ ഉരയ്ക്കുന്നത് വളരെ നല്ലതാണ്. ദിവസവും ഒരു മൂന്ന് നാല് തവണ ഇങ്ങനെ ചെയ്യാം.

4. ചുണ്ടുകൾക്ക് നിറം ലഭിക്കണമെങ്കിൽ ചുണ്ടുകളിൽ നിന്നും ഇടയ്ക്ക് മൃതകോശങ്ങൾ നീക്കം ചെയ്യേണ്ടതാണ്. ഇതിനായി വീട്ടിൽ തന്നെ വളരെ ചെലവ് കുറഞ്ഞ രീതിയിൽ ചെയ്യാവുന്ന ഒരു സ്ക്രബാണ് ബീറ്റ്റൂട്ട് നീരും പഞ്ചസാരയും. കുറച്ച് ബീറ്റ്റൂട്ട് നീര് എടുക്കുക. ഇതിലേയ്ക്ക് കുറച്ച് പഞ്ചസാര ചേർത്ത് ഒന്ന് സ്ക്രബ് ചെയ്യുക.

5. ഒരു ടേബിൾസ്‌പൂൺ തേനും ഒരു ടീസ്പൂൺ പഞ്ചസാരയും മിക്സ് ചെയ്ത് ചുണ്ടുകളിൽ പുരട്ടുക. പഞ്ചസാരയുടെ തരി അലിയുന്നത് വരെ നന്നായി സ്ക്രബ് ചെയ്യുക. ഇത് ചുണ്ടുകൾ മൃദുവാകാൻ സഹായിക്കുന്നു. കൂടാതെ ചുണ്ടിന് നിറവും നൽകുന്നു.


Read Previous

അധികം വന്ന ചോറ് കളയല്ലേ : അതുകൊണ്ടൊരു അടിപൊളി നാലു മണി പലഹാരം തയ്യാറാക്കിയാലോ

Read Next

ടി എം ഡബ്ല്യു എ റിയാദ് – തലശ്ശേരി നോമ്പുതുറ : ഇഫ്താര്‍ സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »