Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇരട്ട ചങ്കുള്ള മുഖ്യമന്ത്രിക്ക് ഒരു ചങ്കുമില്ലെന്ന് ബോധ്യപ്പെട്ടില്ലേ?, എഡിജിപിയുടെ തൊപ്പി എന്തുകൊണ്ട് തെറിക്കുന്നില്ലെന്ന് വ്യക്തമായി; ചെന്നിത്തല


കൊച്ചി: നിരവധി ആരോപണങ്ങള്‍ നേരിടുന്ന എഡിജിപി എം ആര്‍ അജിത് കുമാറി ന്റെ തൊപ്പി എന്തുകൊണ്ട് തെറിക്കുന്നില്ലെന്ന് വ്യക്തമായെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അജിത് കുമാറിനെ എന്തുകൊണ്ട് മുഖ്യമന്ത്രി സംരക്ഷിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിക്ക് വേണ്ടി ബിജെപിയുമായി എഡിജിപി സംഭാഷണം നടത്തുകയും ധാരണ ഉണ്ടാക്കുകയും ചെയ്‌തെന്നുള്ള വെളിപ്പെടുത്തല്‍. ബിജെപിയുമായുള്ള സിപിഎമ്മിന്റെ ബന്ധും ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും രമേശ് ചെന്നിത്തല കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയ ബന്ധമാണ്. ഈ ബന്ധം തുടരുകയാണ്. ഇ ബന്ധത്തിന്റെ തുടര്‍ച്ചയായാണ് ആര്‍എസ്എസ് നേതാവുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച. സ്വകാര്യ വാഹനത്തില്‍ പോയാണ് ഒരു മണിക്കൂര്‍ നേരം കണ്ട് സംസാരിച്ചത്. അതിന്റെ ഭാഗമായാണ് തൃശൂരില്‍ സുരേഷ് ഗോപി ജയിക്കാനുള്ള സാഹചര്യം ഒരുക്കിയത്. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നില്‍ ഈ രഹസ്യധാരണയാണ്. ഈ രഹസ്യധാരണ ഉണ്ടായിരുന്നത് കൊണ്ടാണ് സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത്.

ഇതെല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. ബിജെപിയെ സംബന്ധിച്ച് തെരഞ്ഞെടു പ്പില്‍ ജയിക്കാന്‍ എന്തും ചെയ്യും. ബിജെപിയെ സഹായിക്കാന്‍ പിണറായി വിജയനും എന്തുംചെയ്യും. ഇതാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവായ സുരേഷ് ഗോപി മറുപടി പറയണം. ബിജെപിയും മറുപടി പറയണം.’- ചെന്നിത്തല വെല്ലുവിളിച്ചു.


Read Previous

നാട്ടില്‍ നിന്ന് എത്തിയത് ഒരുമാസം മുന്‍പ്, തിരുവനന്തപുരം സ്വദേശി സലാലയിൽ മുങ്ങി മരിച്ചു

Read Next

എഡിജിപി മുഖ്യമന്ത്രിയുടെ ദൂതന്‍’, ഉപജാപക സംഘത്തില്‍ മന്ത്രിസഭയിലെ ഉന്നതന്‍ കൂടി; വി ഡി സതീശന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »